മാസവാടക നിരക്കില്‍ മുറികള്‍ നല്‍കുന്നു

പാലക്കാട്: ജില്ല പഞ്ചായത്തി​ൻെറ അധീനതയിലുള്ള കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മൻെറ്​ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്​വെയര്‍ ടെക്നോളജി പാര്‍ക്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് . സോഫ്​റ്റ്​വെയര്‍ ടെക്നോളജി പാര്‍ക്കില്‍ വെള്ളം, വൈദ്യുതി, ഇൻറര്‍നെറ്റ് തുടങ്ങിയ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാണ്. സോഫ്​റ്റ്​വെയര്‍ അധിഷ്​ഠിതമായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുറികള്‍ ആവശ്യമുള്ള സംരംഭകര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, പ്രോജക്ട് റിപ്പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യത രേഖകള്‍ സഹിതം പാലക്കാട് ജില്ല വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ജില്ല വ്യവസായ കേന്ദ്രം ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0491 2505385. ഡോഗ് ക്യാച്ചര്‍ ഒഴിവ് പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡോഗ് ക്യാച്ചര്‍ (പട്ടി പിടിത്തം) തസ്തികയില്‍ 20 താൽക്കാലിക ഒഴിവുണ്ട്​. നല്ല ശാരീരികക്ഷമതയും ഡോഗ് ക്യാച്ചിങ്​ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുടെ അഭാവത്തില്‍ താൽപര്യമുള്ളവരെയും പരിഗണിക്കും. സ്ത്രീകളും, ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 2021 ജനുവരി ഒന്നിന് 18-41. നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. ശമ്പളം പ്രതിമസം 16,000 രൂപ. ജില്ലയിലെ യോഗ്യരായ ഉ​േദ്യാഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്മൻെറ്​ രജിസ്ട്രേഷന്‍ കാര്‍ഡുമായി ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്മൻെറ്​ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.