നഗരസഭയുടെ പുതിയ മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് പള്ളിപ്പുറം റോഡിൽ ചേരുന്നതാണ് ബൈപാസ് പട്ടാമ്പി: പാതിവഴിയിൽ നിലച്ച പട്ടാമ്പി ബൈപാസ് റോഡിന് പുതുജീവൻ. നിർമാണത്തിന് രണ്ട് കോടി രൂപയുടെ അനുമതിയായി. ടൗണിൽ നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്നതാണ് ബൈപാസ് റോഡ്. നഗരസഭയുടെ പുതിയ മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് പള്ളിപ്പുറം റോഡിൽ ചേരുന്നതാണ് ബൈപാസ്. കൊപ്പം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാതെ ബസ് സ്റ്റാൻഡ് പരിസരത്തേക്കും പള്ളിപ്പുറം റോഡിലും എത്താനും നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിടാനും സാധിക്കും. കുന്നംകുളം, തൃത്താല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പെരിന്തൽമണ്ണ, വളാഞ്ചേരി ഭാഗത്തേക്ക് നഗരത്തിൽ പ്രവേശിക്കാതെ കടന്നുപോകാനും ബൈപാസ് സഹായകമാവും. 2005ൽ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി കൊണ്ടുവന്നത്. 2010ൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പട്ടാമ്പി, മുതുതല പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന രീതിയിലാണ് ബൈപാസ് ആസൂത്രണം ചെയ്തിരുന്നത്. സ്ഥലമേറ്റെടുത്ത് മണ്ണിട്ട് കല്ലിടുന്ന പ്രവൃത്തി വരെ എത്തിയെങ്കിലും ഫണ്ടിൻെറ അപര്യാപ്തത മൂലം തുടർപ്രവർത്തനം ഉണ്ടായില്ല. പട്ടാമ്പി പഞ്ചായത്ത് നഗരസഭയായതോടെ റോഡിൻെറ ഭൂരിഭാഗവും നഗരസഭ പരിധിയിലായി. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷമാണ് ബൈപാസ് യാഥാർഥ്യമാക്കാൻ നടപടികൾ പുനരാരംഭിച്ചത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ശ്രമഫലമായി റീബിൽഡ് കേരള പദ്ധതി വഴി രണ്ട് കോടി രൂപ ബൈപാസിന് വകയിരുത്തിയിട്ടുണ്ട്. ടാറിങ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വെള്ളം കയറുന്ന പ്രദേശമായതിനാൽ ആദ്യഘട്ടത്തിൽ ഇൻറർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തികൾ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. നിലവിൽ കാടുപിടിച്ചും കുഴികളും ചളിയും നിറഞ്ഞ് ശോച്യാവസ്ഥയിലാണ് പാത. ബൈപാസ് പൂർത്തിയായാൽ മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന പട്ടാമ്പി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്ന് കരുതപ്പെടുന്നു. ഫോട്ടോ PEWPTB 030 മേലെ പട്ടാമ്പിയിൽനിന്ന് ആരംഭിക്കുന്ന ബൈപാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.