വികാരനിർഭരനായി പി. ശ്രീരാമകൃഷ്ണൻ; ഏരിയ സമ്മേളനത്തിൽ അക്കമിട്ട് മറുപടി

പൊന്നാനി: പാർട്ടിക്കുള്ളിലും സമൂഹ മാധ്യമങ്ങളിലും തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും മുൻ സ്പീക്കറും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി. ശ്രീരാമകൃഷ്ണ​ൻെറ വികാരനിർഭര മറുപടി. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താനാവില്ലെന്ന് അദ്ദേഹം ഏരിയ സമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ പാർട്ടി ശത്രുക്കളും കേന്ദ്ര ഭരണകൂടവും സമാനതകളില്ലാത്ത അപവാദ പ്രചാരണം നടത്തി. അതിൽ ചിലതെങ്കിലും പൊന്നാനി പാർട്ടിയിലെ ചിലർ ഏറ്റുപിടിക്കുന്ന നിലയുണ്ടായി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ത​ൻെറ പേരും വലിച്ചിഴച്ചു. പാർട്ടിക്ക് വിധേയനായാണ് ഇതുവരെ പ്രവർത്തിച്ചത്. സ്പീക്കർ എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളുമായും ബന്ധം സ്ഥാപിച്ചു. വ്യവസായി എം.എ. യൂസഫലി ഉൾപ്പെടെയുള്ളവരുടെ സഹായവും സഹകരണവും മണ്ഡലത്തിലെ വികസനത്തിനും ഞാനെത്തിച്ചു. അതെല്ലാം ശരിയായിരുന്നു എന്ന് താനുൾപ്പെട്ട പാർട്ടി ഘടകങ്ങൾ വിലയിരുത്തിയിട്ടുണ്ട്. നേതൃത്വത്തി​ൻെറ നിർദേശപ്രകാരമല്ലാതെ ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും വിഭാഗീയ പ്രവണതകൾക്കെതിരായ സമരം തുടരുമെന്നും സമ്മേളനത്തിൽ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.