സി.പി.എം ഏരിയ സമ്മേളനം: കുഴൽമന്ദത്തും ചെർപ്പുളശ്ശേരിയിലും വെട്ടിനിരത്തൽ

എം.എൽ.എ കമ്മിറ്റിയിൽ നിന്ന്​ പുറത്ത് പാലക്കാട്: സി.പി.എം കുഴൽമന്ദം ഏരിയകമ്മിറ്റിയിൽ നിന്ന്​ കോങ്ങാട് എം.എൽ.എയും മുൻ പാലക്കാട്​ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ എ. ശാന്തകുമാരി പുറത്തായി. ഒൗദ്യോഗിക പാനലിൽ ഉൾപ്പെട്ട കുഴൽമന്ദം ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറും, സി.ഐ.ടി.യു ഡിവിഷൻ പ്രസിഡൻറുമായ ടി.കെ. ദേവദാസിനേയും​ തോൽപ്പിച്ചു. ഏരിയ സെക്രട്ടറി അവതരിപ്പിച്ച 19 അംഗ പാനലിൽ ഇവരുടെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡൻറും, ബി.എസ്.എം.എം കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമാണ് ശാന്തകുമാരി. ചെർപ്പുളശ്ശേരി എരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിലെ ഏരിയ സെക്രട്ടറി ഉൾ​െപ്പടെ 13 അംഗങ്ങളെ എതിർവിഭാഗം വെട്ടിനിരത്തി. ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ്​ ഉൾപ്പെടെയുള്ളവരെയാണ്​ തോൽപ്പിച്ചത്​. കെ.എസ്​. നന്ദകുമാറാണ്​ പുതിയ ഏരിയ സെക്രട്ടറി. പി.കെ. ശശി അനുകൂലികളാണ്​ ഒൗദ്യോഗിക പാനലിനെതിരെ മത്സരിച്ച്​, ഏരിയ കമ്മിറ്റി പിടിച്ചെടുത്തതെന്നാണ്​ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.