കല്ലൂർ ചുടിയൻ മലയിൽ സ്മൃതിവനം പദ്ധതി ഒരുങ്ങുന്നു

മങ്കര: മങ്കര പഞ്ചായത്തിലെ . മങ്കര ഗ്രാമപഞ്ചായത്ത്, പരിസ്ഥിതി പ്രവർത്തകർ, ലക്കിടി ജവഹർലാൽ നെഹറു കോളജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പനതൈകൾ, ഫലവൃക്ഷ തൈകൾ, തണൽ മരങ്ങൾ എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. അന്യംനിന്ന പന തൈകൾ വ്യാപകമായി ​െവച്ചുപിടിപ്പിക്കാനാണ് ലക്ഷ്യം. ​െവച്ച തൈകളെ സംരക്ഷിക്കേണ്ട ചുമതല കല്ലൂർ ബാല​ൻെറ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവർത്തകരും ജവഹർലാൽ കോളജിലെ എൻ.എസ്.എസ് യൂനിറ്റും ഏറ്റെടുക്കും. എൻ.എസ്​.എസ്​ പ്രോഗ്രാം ഓഫിസർ തോമൻ ജോസഫി​ൻെറ നേതൃത്വത്തിൽ 25 വിദ്യാർഥികളാണ് ചൂടിയൻ മലയിലെത്തിയത്. തുടർന്ന് കല്ലൂർ ബാലനുമായി ചേർന്ന് അഞ്ഞൂറിലേറെ വിവിധയിനം തൈകൾ നട്ടു. സുഗതകുമാരി ടീച്ചർ, സുന്ദർലാൽ ബഹുഗുണ, ഡോ. അബ്​ദുൽകലാം എന്നിവരുടെ സ്മരണാർഥമാണ് ചുടിയൻ മലയിൽ സ്മൃതിവനം ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മങ്കര പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ് നിർവഹിച്ചു. വാർഡ്​ അംഗം രമേശ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ തോമൻ ജോസഫ്, വളൻറിയർ സെക്രട്ടറി ആൽവിൻ സേവ്യർ, കല്ലൂർ ബാലൻ, കെ.കെ.എ. റഹിമാൻ എന്നിവർ സംസാരിച്ചു ചിത്രം. PEW PTPL2 മങ്കര കല്ലൂർ ചുടിയൻ മലയിൽ ഒരുക്കുന്ന സ്മൃതിവനം പദ്ധതി മങ്കര പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.