എം.എം. ഹസൻ കടപ്പാറ മൂർത്തിക്കുന്നിൽ സന്ദർശനം നടത്തി

മംഗലംഡാം: യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആദിവാസി ഭൂസമരം നടക്കുന്ന കടപ്പാറ മൂർത്തിക്കുന്നിൽ സന്ദർശനം നടത്തി. പാലക്കാട് ജില്ലയിൽ നടന്ന ജനജാഗരൺ അഭിയാൻ പദയാത്രയുടെ ഭാഗമായാണ് വണ്ടാഴി പഞ്ചായത്തിലെ സമരഭൂമിയിൽ എത്തിയത്. ആദിവാസി കോളനിയിലെ കുടുംബങ്ങളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. നിലവിൽ രണ്ട് ചേരിയായുള്ള കോളനിക്കാരോട് ഒരുമിച്ച് നിൽക്കണമെന്നും ഭിന്നിപ്പിച്ച് സമരം പരാജയപ്പെടുത്തുകയെന്നത്​ ഭരിക്കുന്ന പാർട്ടിയുടെയും ഉദ്യോഗസ്ഥരുടെയും തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികവർഗ കോളനിക്കാർക്ക് ഭീമമായ വൈദ്യുതി ബിൽ ചുമത്തുകയും കുടിശ്ശിക അടച്ചില്ലെങ്കിൽ വൈദ്യുതി വിതരണം നിർത്തുമെന്നുമുള്ള ഭീഷണിയും സ്ത്രീകൾ വിവരിച്ചു. പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് നിങ്ങളുടെ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എം. ഹസൻ പറഞ്ഞു. സി.സി.സി പ്രസിഡൻറ്​ എ. തങ്കപ്പൻ, കെ.പി.സി.സി ജനറൻ സെക്രട്ടറി സി. ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, കെ.പി.സി.സി മെംബർ കെ. ഗോപിനാഥ്, അംബുജാക്ഷൻ, കൃഷ്ണദാസ്, എം.കെ. ശ്രീനിവാസൻ, സി. അരവിന്ദാക്ഷൻ മാസ്​റ്റർ, വാർഡ് മെംബർ ബീന ഷാജി തുടങ്ങിയവരുമെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.