രണ്ടാംവിള നടീലിന്​ തുടക്കമായി

പാലക്കാട്: പ്രതിസന്ധിക്കൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ പ്രതീക്ഷയോടെ രണ്ടാംവിള നടീൽ തുടങ്ങി. ജില്ലയിൽ രണ്ടാംവിള കൃഷിയിറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. താളം തെറ്റിയ പെയ്യുന്ന മഴ കൃഷി പണികളെയും സാരമായി ബാധിക്കുന്നുണ്ട്. വയലുകളിൽ വെള്ളക്കെട്ട് ഒഴിയാത്തതിനാൽ നിലം ഒരുക്കി നടീൽ നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ മഴക്ക്​ ശമനം വന്നതോടെ കൃഷിപണികൾ സജീവമായി. പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നേരത്തേ നടീൽ കഴിഞ്ഞു. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്​ക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. പതിവുപോലെ ഈ പ്രാവശ്യവും ജില്ലയിലെ ഡാമുകൾ ജലസമൃദ്ധിലായതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിക്കാനും വിള ഇറക്കുന്നതിനുള്ള താൽപര്യം വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. രണ്ടാംവിള ശരാശരി ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. (പടം. PEW PKD agri. രണ്ടാംവിള നടീൽ ആരംഭിച്ച കൊടുന്തരപ്പുള്ളിയിലെ വയലുകൾ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.