ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ

ഒറ്റപ്പാലം: ഗർഭിണികൾക്കുള്ള ചികിത്സയിലെ അനാസ്ഥയിൽ പ്രതിഷേധിച്ച്​ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷധ ധർണ നടത്തി. ഗർഭിണികളടക്കം പ​ങ്കെടുത്ത ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്‌ഘാടനം ചെയ്തു. മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് പി. മായ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ് എൻ.കെ. ജയരാജൻ, മഹിള കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡൻറ് പി.പി. പാഞ്ചാലി, നിയോജകമണ്ഡലം പ്രസിഡൻറ് രാമ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. pew_otp_1_ പടം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡൻറ് സത്യൻ പെരുമ്പറക്കോട് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.