പാതയോരത്തെ പാഴ്ച്ചെടികൾ അപകട ഭീഷണി

കൊടുവായൂർ: റോഡരികിലെ കാഴ്ച മറക്കുന്ന പാഴ്ച്ചെടികൾ അപകട ഭീഷണിയാകുന്നു. കൊല്ലങ്കോട് - പുതുനഗരം - പാലക്കാട്, കൊടുവായൂർ - പാലക്കാട്, കൊടുവായൂർ - നെന്മാറ എന്നീ റോഡുകളുടെ വശങ്ങളിലാണ് പാഴ്ച്ചെടികൾ വളർന്ന് റോഡിലെ കാഴ്ച മറക്കുന്നത്. തണ്ണിശേരി, കാക്കയൂർ, പല്ലാവൂർ, വടവന്നൂർ പ്രദേശങ്ങളിൽ റോഡി​ൻെറ വളവുകളിൽ വളർന്ന ചെടികൾ അപകട കാരണമായി. ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. റോഡി​ൻെറ വശങ്ങളിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ പോലും മറയുന്ന രീതിയിൽ പാഴ്ച്ചെടികൾ വളർന്നിട്ടും അവ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിട്ടില്ല. വടവന്നൂർ വൈദ്യശാല വളവിൽ കഴിഞ്ഞ വർഷങ്ങളിലെ വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഇവിടെ വളർന്ന പാഴ്ച്ചെടികൾ നീക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്​. PEW-KLGD കൊല്ലങ്കോട് - പാലക്കാട് റോഡിൽ വടവന്നൂർ വൈദ്യശാലക്കടുത്ത് കാടുപിടിച്ച വശങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.