പാലക്കാട്: തേങ്കുറിശ്ശി തായങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ ഉദുമല്‍പേട്ട അന്തിയൂര്‍ സ്വദേശി രാജ് എന്ന ദൈവം രാജുവിനെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവിനും 2000 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി.ജെ. ജിനിമോള്‍ ശിക്ഷിച്ചു. 2019 സെപ്റ്റംബര്‍ 19ന് പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിലെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന് ഭണ്ഡാരത്തിലെ പൂട്ടുപൊളിച്ച് 14,000 രൂപയാണ് മോഷ്ടിച്ചത്. കുഴല്‍മന്ദം പൊലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ ഗ്രേഡ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.