നെന്മാറ: അയിലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഒരുവർഷം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും ലേബാറട്ടറി ഇനിയും പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. ലാബ് ടെക്നീഷ്യൻ നിയമനം നടത്തി ലാബിലേക്ക് ആവശ്യമായ സാമഗ്രികളും എത്തിച്ചെങ്കിലും ലാബിൽനിന്നുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനം പഞ്ചായത്ത് ഒരുക്കാത്തതാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലേബാറട്ടറി പ്രവർത്തിക്കാത്തതെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇതുസംബന്ധിച്ച് അയിലൂർ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓൺലൈനിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച് ഒരു വർഷം കഴിഞ്ഞെങ്കിലും പ്രദേശവാസികൾ ഇപ്പോഴും നെന്മാറയിലെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നാട്ടുകാരും സാമൂഹിക പ്രവർത്തകരും ഇക്കാര്യം കാണിച്ച് ജില്ല ആരോഗ്യ വകുപ്പ് മേധാവിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.