കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായി പൊതുശ്മശാനങ്ങൾ

കൊല്ലങ്കോട്: കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായി വടവന്നൂർ, മുതലമട പഞ്ചായത്തുകളിലെ ശ്മശാനങ്ങൾ. വടവന്നൂർ ഊട്ടറയും മുതലമട തൊട്ടിയത്തറ ശ്മശാനവുമാണ് കാടുമൂടി വന്യജീവികളുടെ വിഹാര കേന്ദ്രമായത്. ഗായത്രി പുഴയരികിലുള്ള രണ്ട് ശ്മശാനങ്ങളിലും കുറ്റിക്കാടുകൾ നിറഞ്ഞതിനൊപ്പം ചുറ്റുമതിലുകൾ തകർന്ന നിലയിലുമാണ്​. തൊട്ടിയത്തറ ശ്മശാനത്തിൽ രണ്ട് തവണകളിലായി മൃതദേഹം സംസ്കരിക്കാനെത്തിയവരെ കാട്ടുപന്നികൾ ആക്രമിക്കാനെത്തിയത് നാട്ടുകാരെ ഭീതിയിലാക്കി. ശേഷം മൃതദേഹം സംസ്കരിക്കാനെത്തു​േമ്പാൾ വടിയും മറ്റു പണിയായുധങ്ങളും കൈയിൽ കരുതേണ്ട അവസ്ഥയാണുള്ളത്. പൊതുശ്മശാനങ്ങളിലെ കുറ്റിക്കാട്ടുകൾ നീക്കി വെള്ളവും വെളിച്ചവും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PEW-KLGD കാടുമൂടിയ മുതലമട തൊട്ടിയത്തറ ശ്മശാനത്തിലൂടെ മൃതദേഹവുമായി പോകുന്നവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.