പട്ടാമ്പിയിലെ ഗതാഗതക്കുരുക്ക്: മോ​ട്ടോർ വാഹനവകുപ്പ്​ നടപടി തുടങ്ങി

പട്ടാമ്പി: ടൗണിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നഗരസഭ ട്രാഫിക് റെഗുലേറ്ററി തീരുമാനപ്രകാരമാണ്​ നടപടി. ബസുകൾ അംഗീകൃത സ്​റ്റോപ്പിൽ മാത്രം നിർത്താൻ ജോ. ആർ.ടി.ഒ നിർദേശം നൽകി. പെർമിറ്റില്ലാതെ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ടൗണിൽ അംഗീകൃത ബസ് സ്‌റ്റോപ്പിൽ മാത്രമേ യാത്രക്കാരെ കയറ്റിറക്കാൻ അനുവദിക്കൂ. പാർക്കിങ്‌ നിരോധിച്ച സ്ഥലങ്ങളിൽ സ്വകാര്യ- ടാക്‌സി വാഹനങ്ങളുടെ നിയമവിരുദ്ധ പാർക്കിങ്ങിനെതിരെയും കർശന നിയമ നടപടിയുണ്ടാകും. ടൗണിലെ അനധികൃത പാർക്കിങ്‌ മൂലം പട്ടാമ്പി ടൗണിലും ആശുപത്രി റോഡിലും ഗതാഗതക്കുരുക്ക് പതിവാണ്. ടൗണിൽ കർശന പരിശോധന ആരംഭിച്ചതായും ജോയൻറ്​ ആർ.ടി.ഒ സി. മോഹനൻ അറിയിച്ചു. ഫോട്ടോ: pewptb 0211 PEWPTB 0212 ട്രാഫിക് പരിഷ്കാരത്തി​ൻെറ ഭാഗമായി ടൗണിൽ ജോ. ആർ.ടി.ഒ നടത്തിയ വാഹന പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.