മണ്ണാര്‍ക്കാട്: എം.ഇ.എസ് കോളജ് പയ്യനടം റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാത ആരംഭിക്കുന്ന എം.ഇ.എസ് കോളജ് പരിസരത്ത് ഏകദിന നിരാഹാരം നടത്തി. റാഫി മൈലംകോട്ടില്‍, കണ്ണന്‍ മൈലാംപാടം, അലന്‍ മാത്യു ജോണ്‍, രാധാകൃഷ്ണന്‍, മുഹമ്മദാലി വി.പി, സിരാജ്, പ്രസാദ്, ജുനൈസ് നെച്ചുള്ളി, ഷാഹിന എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരമടത്തുംപുള്ളി, വിജയലക്ഷ്മി, ഷെമീര്‍, കെ.വി. അമീർ, സിദ്ദീഖ് മച്ചിങ്ങൽ തുടങ്ങിയവര്‍ സന്ദർശിച്ചു. സമാപന സമ്മേളനത്തില്‍ പയ്യനെടം മഹല്ല് ഖാദിയായിരുന്ന ഉസ്മാന്‍ സഖാഫി, പെരുമ്പടാരി ഇടവക വികാരി ഫാ. ഡോ. ജോര്‍ജ് തിരുത്തിപ്പിള്ളി, സന്തോഷ് നമ്പൂതിരികാവില്‍ പടിഞ്ഞാറേ മന എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ pew mnrkd 1 payyanadam road niraharam കെ.പി.എസ് പയ്യനടം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.