ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾ പരിശോധിക്കണമെന്ന്​ ആവശ്യം

മുതലമട: ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾ പരിശോധിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. മുതലമട സർക്കാർ ഹൈസ്കൂളിൽ എട്ട്, അഞ്ച് ഡിവിഷനുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കാണ് ഇത്തവണ ഫിറ്റ്നസ് ലഭിക്കാത്തത്. പ്രധാന അധ്യാപകയുടെ ഓഫിസിന് മുകളിലെ എട്ടാം ക്ലാസുകൾ ഉള്ള കെട്ടിടത്തി​ൻെറ തൂണുകൾ, മുകൾ ഭിത്തി എന്നിവ വിണ്ടുകീറിയതാണ്​ ഫിറ്റ്​നസ്​ ലഭിക്കാത്തതിന്​ കാരണം. എല്ലാ മുറികളും സ്മാർട്ട് ക്ലാസ് മുറികളായും ഫിറ്റ്നസ് ലഭിക്കാത്തതിനാൽ മറ്റ്​ ഓർഡിനറി ക്ലാസുകളിലാണ്​ വിദ്യാർഥികളെ പഠനത്തിനിരുത്തുന്നത്. അഞ്ചാം ക്ലാസുകൾ ഉള്ള ഓടിട്ട കെട്ടിടത്തി​ൻെറ മേൽക്കൂരയിൽ ചില ഭാഗം ജീർണാവസ്ഥയിലായതാണ് ഫിറ്റ്നസ് ലഭിക്കാത്തതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ച് കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുവാനുള്ള സാധ്യത പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. PEW-KLGD. മുതലമട സർക്കാർ ഹൈസ്കൂളിൽ ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടത്തിലെ വിള്ളലുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.