പിന്നാക്ക കൂട്ടായ്മ വളർന്നുവരണം -ഹമീദലി ശിഹാബ് തങ്ങൾ

എസ്.കെ.എസ്​.എസ്​.എഫ്​ മുന്നേറ്റ യാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കി പാലക്കാട്​: എസ്.കെ.എസ്​.എസ്​.എഫ്​ മുന്നേറ്റ യാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്ന വർത്തമാനകാലത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ പിന്നാക്ക കൂട്ടായ്മകൾ വളർന്നുവരണമെന്ന് യാത്ര ലീഡറും എസ്.കെ.എസ്​.എസ്​.എഫ് സംസ്ഥാന പ്രസിഡൻറുമായ​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വല്ലപ്പുഴ ചൂരക്കോട്ട്​ നടന്ന സ്വീകരണ സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം കെ.പി.സി. തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എം.എൽ.എ സംസാരിച്ചു. ആലത്തൂരിലെ സ്വീകരണ സമ്മേളനം ഡോ. സരിൻ ഉദ്ഘാടനം ചെയ്​തു. ഹസന്‍ പുത്തരിപ്പാടം അധ്യക്ഷത വഹിച്ചു. പിരായിരിയിൽ നടന്ന സ്വീകരണ സമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്​ഘാടനം ചെയ്​തു. സത്താർ ഫൈസി കൊല്ല​േങ്കാട് അധ്യക്ഷത വഹിച്ചു. ഷമീർ വാഫി മേപ്പറമ്പ് സ്വാഗതവും സ്വാദിഖ് മാത്തൂർ നന്ദിയും പറഞ്ഞു. pkg skssf എസ്​.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക് പാലക്കാട് പിരായിരിയിൽ നല്‍കിയ സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.