അവശനിലയിൽ വീട്ടിക്കുണ്ടിലെത്തിയ കുട്ടിക്കൊമ്പൻ ചെരിഞ്ഞു

അഗളി: അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ട് ഭാഗത്ത് അവശനിലയിലെത്തിയ കുട്ടിക്കൊമ്പൻ വെള്ളിയാഴ്ച അർധരാത്രിയോടെ ചെരിഞ്ഞു. ആനയെ രക്ഷിക്കാൻ വനംവകുപ്പും വെറ്ററിനറി ഉദ്യോഗസ്​ഥരും നടത്തിയ ശ്രമം ഫലം കണ്ടില്ല. വനംവകുപ്പ് വെറ്ററിനറി സീനിയർ ഓഫിസർ അരുൺ സക്കറിയ ശനിയാഴ്​ച രാവിലെ അട്ടപ്പാടിയിലെത്തി പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കി. ആനയുടെ താടിയെല്ല് വേർപ്പെടുകയും നാവിന്​ മുറിവേൽക്കുകയും ചെയ്​തിരുന്നു. കഠിനമായ ന്യൂമോണിയയും വയറ്റിൽ ട്യൂമറും ഉണ്ടായിരുന്നു. നാവിനും താടിയെല്ലിനുമുണ്ടായ പരിക്ക്​ കാരണം ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. പരിക്കുകൾ കുഴിയിൽ വീണോ മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലി​േലാ സംഭവിച്ചതാകാമെന്നാണ് നിഗമനം. സ്ഫോടക വസ്തു കടിച്ചാണോ പരിക്കേറ്റതെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, സ്ഫോടക വസ്തു കടിച്ചിരുന്നെങ്കിൽ ആനയുടെ താടിയെല്ല് തകരുമായിരുന്നുവെന്ന് പോസ്​റ്റുമോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു. ആനയുടെ ജഡം മറവ് ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.