ഐ.എൻ.ടി.യു.സി കലക്​ടറേറ്റ്​ മാർച്ച്

മലപ്പുറം: ഇന്ധന വിലവർധന പിൻവലിക്കുക, ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്ത ബസ് തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും ധനസഹായം നൽകുക, വിവിധ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൃത്യമായി നൽകുക, കാരുണ്യ ചികിത്സ പദ്ധതി പുനഃസ്ഥാപിക്കുക, ഏലം പ്ലാ​േൻറഷൻ ഉൾപ്പെടെയുള്ള മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്​ടറേറ്റ്​ മാർച്ച് നടത്തി. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അസീസ് ചീരാൻതൊടി, എം.കെ. മുഹ്സിൻ, ഗോപീകൃഷ്ണൻ കോട്ടക്കൽ, അറക്കൽ കൃഷ്ണൻ, വിളയിൽ സുരേന്ദ്രൻ, ഹസൻ പുല്ലംകോട്​, ഹരിദാസ് അങ്ങാടിപ്പുറം, കെ.ടി. ഗീത, നാസർ പടിഞ്ഞാറ്റുംമുറി എന്നിവർ സംസാരിച്ചു. m3 aslm1 intuc ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി മലപ്പുറത്ത്​ നടത്തിയ കലക്​ടറേറ്റ്​ മാർച്ച്​ എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.