പരീക്ഷ കഴിഞ്ഞിട്ട്​ നാലുമാസം; എൽ.എസ്​.എസ്​, യു.എസ്​.എസ്​ ഫലം പ്രസിദ്ധീകരിച്ചില്ല

മലപ്പുറം: ഫെബ്രുവരി 29ന്​ നടത്തിയ എൽ.എസ്​.എസ് (ലോവർ ​െസക്കൻഡറി സ്​കോളർഷിപ്​)​, യു.എസ്​.എസ്​ (അപ്പർ സെക്കൻഡറി സ്​കോളർഷിപ്​) ​പരീക്ഷ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ല. മുൻ വർഷങ്ങളിൽ മേയ്​ പകുതിയോടെ ​ഫലം പ്രസിദ്ധീകരിച്ചിരുന്നു. എൽ.എസ്​.എസ്​ പരീക്ഷ നാലാം ക്ലാസുകാർക്കും യു.എസ്​.എസ്​ ഏഴാം ക്ലാസുകാർക്കുമാണ്​ നടത്തുന്നത്​.​ നാലാം ക്ലാസുകാർക്ക്​ 1000 രൂപയും ഏഴാം ക്ലാസുകാർക്ക്​ 1500 രൂപയുമാണ്​ സ്​കോളർഷിപ്​ തുക. സംസ്ഥാനത്ത്​ എൽ.എസ്​.എസ്​ പരീക്ഷ ഒന്നര ലക്ഷത്തിനുമുകളിലും യു.എസ്​.എസ്​ ഒരുലക്ഷത്തിനുമുകളിലും വിദ്യാർഥികൾ എഴുതിയിട്ടുണ്ട്​. ശാസ്​ത്ര, സാമൂഹിക വിഷയങ്ങളിൽ എ ഗ്രേഡ്​ ലഭിക്കുന്നവരെയും ഉപജില്ല തലത്തിൽ കലാകായിക മത്സരങ്ങളിൽ വിജയിക്കുന്നവരെയുമാണ്​ പരീക്ഷക്ക്​ പരിഗണിക്കുന്നത്​. എൽ.എസ്​.എസ്​ പരീക്ഷ മൂല്യനിർണയം നടത്തുന്നത്​ അതത്​ ഉപജില്ലകളിലാണ്​. അത്​ മാർച്ച്​ 10ന്​ മുമ്പ്​ പൂർത്തിയായിട്ടുണ്ട്​. ഒ.എം.ആർ പരീക്ഷ ആയതിനാൽ യു.എസ്​.എസ്​ മൂല്യനിർണയം നടത്തുന്നത്​ തിരുവനന്തപുരം പരീക്ഷ ഭവനിലാണ്​. കോവിഡ്​ 19​ൻെറ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്നാണ്​ വിവരം. യു.എസ്​.എസ്​ പരീക്ഷയുടെ ഉത്തരസൂചിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എൽ.എസ്​.എസ്​ പരീക്ഷയുടെ ഉത്തരസൂചിക രണ്ടാഴ്​ച മുമ്പ്​ പ്രസിദ്ധീകരിച്ചിരുന്നു. ഗവ./എയ്​ഡഡ്​/ അൺഎയ്​ഡഡ്​ സ്​കൂളുകളിലെ വിദ്യാർഥികൾ​ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.