ഇൻറർലോക് ഇഷ്ടിക പതിച്ച റോഡ് തകർന്നു ആലത്തൂർ: ലക്ഷങ്ങൾ മുടക്കി ഇൻറർലോക് ഇഷ്ടിക പതിച്ച് നവീകരിച്ച ആലത്തൂർ-ഗാന്ധി ജങ്ഷൻ റോഡ് ഒരു മാസത്തിനകം തകർന്നതായി ആക്ഷേപം. റോഡിൽ കുഴികൾ രൂപപ്പെട്ട് തുടങ്ങിയതായാണ് ആക്ഷേപം. പ്രവൃത്തിയിലെ അപാകതയാണ് കാരണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റിയും ആരോപിച്ചു. കേടായ ഭാഗങ്ങൾ നന്നാക്കി റോഡ് ഉപയോഗയോഗ്യമാക്കണമെന്നും അെല്ലങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും വാർഡ് കോൺഗ്രസ് പ്രസിഡൻറ് മധു കാട്ടുശ്ശേരി അറിയിച്ചു. pew road2 ആലത്തൂർ ഗാന്ധി ജങ്ഷനിൽ തകർന്ന ഇഷ്ടികകൾ മാറ്റുന്നു വീട് വൈദ്യുതീകരിച്ചു ചെർപ്പുളശ്ശേരി: ഓൾ കേരള ലൈസൻസ് വയർമാൻ അസോസിയേഷൻ 50ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ 50 വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ച് കണക്ഷൻ നൽകുന്നതിൻെറ ഭാഗമായി തൃക്കടീരി പഞ്ചായത്തിൽ മാങ്ങോട് വയറിങ് പൂർത്തീകരിച്ച വീടിൻെറ സ്വിച്ച് ഓൺ തൃക്കടീരി പഞ്ചായത്ത് പ്രസിഡൻറ് നാരായണൻകുട്ടി നിർവഹിച്ചു. സംഘടന ജില്ല ട്രഷറർ സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. അസി. എക്സി. എൻജിനീയർ പ്രസാദ്, സാജൻ, സൂര്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.