ഡോ. അബ്​ദുറഹ്​മാ​നെ ആദരിച്ചു

മലപ്പുറം: സേവനപാതയിൽ 50 ​വർഷം പൂർത്തിയാക്കിയ മലപ്പുറത്തി​ൻെറ ജനകീയ ഡോക്ടർ ഡോ. അബ്​ദുറഹ്​മാ​നെ കെ.പി.എസ്​.ടി.എ ആദരിച്ചു. സംസ്ഥാന പ്രസിഡൻറ്​ വി.കെ. അജിത് കുമാർ, ജില്ല പ്രസിഡൻറ്​ ടി.വി. രഘുനാഥ്, ജോ. സെക്രട്ടറി കെ.വി. മനോജ് കുമാർ, വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഹാരിസ് ബാബു എന്നിവർ വസതിയിൽ എത്തിയാണ് ആദരിച്ചത്. ഫോ​േട്ടാ: mmrf1: സേവനപാതയിൽ 50 ​വർഷം പൂർത്തിയാക്കിയ മലപ്പുറത്തി​ൻെറ ജനകീയ ഡോക്ടർ ഡോ. അബ്​ദുറഹ്​മാ​നെ കെ.പി.എസ്​.ടി.എ ആദരിക്കുന്നു ------------------- പ്രതിഷേധ സംഗമം മലപ്പുറം: ജില്ല പഞ്ചായത്ത് പ്രസിഡൻറും ദലിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.പി. ഉണ്ണികൃഷ്ണന് നേരെ ജില്ല പഞ്ചായത്തിലെ സി.പി.എം അംഗങ്ങൾ കൈയേറ്റ ശ്രമം നടത്തിയതായി ആരോപിച്ച്​ ദലിത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മുസ്​ലിം ലീഗ്​ ജില്ല ​െസ​ക്രട്ടറി ഉമ്മർ അറക്കൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ദലിത് ലീഗ് ജില്ല പ്രസിഡൻറ്​ വേലായുധൻ മഞ്ചേരി അധ്യക്ഷത വഹിച്ചു. സി.പി. ശശിധരൻ, വിജയൻ എലംകുളം, കെ. ശ്രീധരൻ, ചാലിൽ ശങ്കരൻ, ഗോപി വണ്ടൂർ, റീന പെട്ടമണ്ണ, സിനി ടീച്ചർ, എം.പി. കൃഷ്ണൻ, എ. സുധീഷ്, സുന്ദരൻ വണ്ടൂർ, മോഹനൻ പോരൂർ എന്നിവർ സംസാരിച്ചു. ഫോ​േട്ടാ: mmma4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.