ജനറേറ്ററും കവാടവും സമർപ്പിച്ചു

കരുവാരകുണ്ട്: കാളികാവ് ​േബ്ലാക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ സ്ഥാപിച്ച ജനറേറ്ററും സമർപ്പിച്ചു. ​േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ​​േബ്ലാക്ക് വൈസ് പ്രസിഡൻറ്​ കെ. റംല, അംഗം സി. സുബ്രഹ്മണ്യൻ, വാർഡ് അംഗം എൻ.കെ. ഫാത്തിമ സുഹ്റ, മെഡിക്കൽ ഓഫിസർ ഡോ. മഞ്ജു നായർ, ആശുപത്രി മാനേജ്‌മൻെറ്​ കമ്മിറ്റി അംഗങ്ങളായ എം. അലവി, പി. മുസ്തഫ, ആയിശ പൊറ്റയിൽ, വേലായുധൻ കുട്ടി എന്നിവർ സംബന്ധിച്ചു. ജനറേറ്ററിന് 11 ലക്ഷവും കവാടത്തിന് അഞ്ച്​ ലക്ഷവുമാണ് അനുവദിച്ചത്. Photo MN Karuvarakundu chc gate opening കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കവാടം, ജനറേറ്റർ എന്നിവയുടെ സമർപ്പണം ​കാളികാവ് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. ഖാലിദ് നിർവഹിക്കുന്നു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.