എടക്കര: വഴിക്കടവ് സെക്ഷന്‍ പരിധിയില്‍ വഴിക്കടവ്, കെട്ടുങ്ങല്‍, കാരക്കോട്, പുന്നക്കല്‍, വെള്ളക്കട്ട, ആനമറി, പുത്തിരിപ്പാടം പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചുവരെ . വനമഹോത്സവം: തൈകള്‍ നട്ടുപിടിപ്പിച്ചു എടക്കര: 'കേരള വന മഹോത്സവം-2020' പദ്ധതിയുടെ ഭാഗമായി തണ്ണിക്കടവ് വനസംരക്ഷണ സമിതി നേതൃത്വത്തില്‍ മരുത മഞ്ചക്കോട് തദ്ദേശീയ തൈകള്‍ നട്ടുപിടിപ്പിച്ചു. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കഡ് യോഗേഷ് നീല്‍കാണ്ഠ് ഉദ്ഘാടനം ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. വി.എസ്.എസ് പ്രസിഡൻറ് വി.പി. ഷൗക്കത്ത്, വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മുഹമ്മദ് നിഷാല്‍ പുളിക്കല്‍, ബി.എഫ്.ഒ കെ.എസ്. സറീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.