മുസ്​ലിം ലീഗ് പ്രതിഷേധ സമരം

പൂക്കോട്ടുംപാടം: മുസ്​ലിം ലീഗ് മനുഷ്യാവകാശ സംരക്ഷണ ദിന പ്രതിഷേധ സമരം അമരമ്പലം പഞ്ചായത്ത് തല ഉദ്ഘാടനം തട്ടിയേക്കൽ യൂനിറ്റിൽ നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ്​ പി.എം. സീതിക്കോയ തങ്ങൾ നിർവഹിച്ചു. അമരമ്പലം പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ കുണ്ടിൽ മജീദ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മുണ്ടശ്ശേരി, കെ.കെ. മുഹമ്മദ്, കെ. ഷെരീഫ്, ടി. കുഞ്ഞിമുഹമ്മദ്, എ.പി. സുനീജ്, ഒ. വിഷ്ണു, സഫീദ്, സഹദ്, സിറാജ് തുടങ്ങിയവർ സംസാരിച്ചു. പ്യൂപ്പിൾസ് വായനശാല ഓൺലൈൻ പുസ്തക പ്രകാശനം പൂക്കോട്ടുംപാടം: പ്യൂപ്പിൾസ് വായനശാല ഓൺലൈൻ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. എഴുത്തുകാരൻ എൻ.എൻ. സുരേന്ദ്ര​ൻെറ 'ദുരിതമഴ പെയ്യുമ്പോൾ' കവിത സമാഹാരത്തി​ൻെറ ഇംഗ്ലീഷ് പരിഭാഷ ഡൗൺപ്പോർ ഓഫ് മിസിരീസ്, മധുരം മലയാളം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. അനിൽകുമാർ ഡേവിഡ് സമാഹാരം പ്രകാശനം ഉദ്ഘാടനം ചെയ്​തു. കഥാകൃത്തുക്കളായ അഡ്വ. ബിജിലാൽ, കെ.എസ്. രതീഷ് എന്നിവർ പുസ്തകം പ്രകാശനം ചെയ്തു. ഡോ. കെ.ജി. തോമസ്, മണിലാൽ മുക്കട്ടുത്തറ എന്നിവർ പുസ്തക പരിചയം നടത്തി. പി.ജി. റീന, രാജീവ് ചെമ്മിണിക്കര, മുജീബ് റഹ്മാൻ കരുളായി, ടി.പി. ശശികുമാർ, രാജേഷ് അമരമ്പലം, കെ. രാജേന്ദ്രൻ, ഇ.ടി. ഗിരീഷ്, ടി.കെ. സതീശൻ, മുഹമ്മദ് കോയ കടവത്ത് തുടങ്ങിയവർ ഓൺലൈൻ സന്ദേശം നൽകി. വായനശാല പ്രവർത്തകരായ കെ.വി. ദിവാകരൻ, വി.കെ. പുരുഷോത്തമൻ, പി.ആർ.സി. നായർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.