ആരോപണം അടിസ്ഥാനരഹിതം

തൃശൂർ: തൃശൂർ ജില്ല നെല്ല് സംഭരണ വിപണന സഹകരണ സംഘത്തിനെതിരായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്​ തൃശൂർ ജില്ല നെല്ല്​ സംഭരണ വിപണന സംഘം പ്രസിഡൻറ്​ ടി.കെ. ശിവശങ്കരൻ വാർത്തകുറിപ്പിൽ അറിയിച്ചു. ജില്ല നെല്ല്​ സംഭരണ വിപണന സംഘത്തി​ൻെറ നാളിതുവരെയുള്ള സാമ്പത്തിക ഇടപാടുകൾ സഹകരണസംഘം ജോയൻറ് രജിസ്ട്രാറുടെ പങ്കാളിത്തത്തോടെയാണ്. ജില്ല നെല്ല് സംഭരണ വിപണന സഹകരണ സംഘം നെല്ല് വാങ്ങുന്നതുമായി സംബന്ധിച്ച് സംഘത്തിൻെറ ബൈലോ പ്രകാരമുള്ള നിയമപരമായ കരാറിലാണ് അടാട്ട് ഫാർമേഴ്സ് ബാങ്കുമായി ഏർപ്പെട്ടിട്ടുള്ളത്. അല്ലാതെ അടാട്ട് ഫാർമേഴ്സ് ബാങ്കിൽ നിന്നും തൃശൂർ ജില്ല നെല്ല് സംഭരണ വിപണന സഹകരണ സംഘം വായ്പ എടുത്തിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരാൻപോകുന്ന പൊതു തെരഞ്ഞെടുപ്പിനെ മുൻ കണ്ടുകൊണ്ട് സി.പി.എം നടത്തുന്ന വിലകുറഞ്ഞ രാഷ്​ട്രീയ ആരോപണം മാത്രമാണിത്. സഹകരണ സ്ഥാപനങ്ങളുടെ നാശത്തിനുമാത്രമേ ഈ ആരോപണങ്ങൾ ഉപകരിക്കുകയുള്ളൂ. ജില്ല സംഘത്തിനെതിരെ നടന്നിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്തകുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.