അപകടമൊഴിയാതെ വട്ടപ്പാറ; തടസ്സം തീരാതെ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്

വട്ടപ്പാറയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ശാപമോക്ഷം ലഭിക്കാതെ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് വളാഞ്ചേരി: ദേശീയപാത 66ൽ അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച വട്ടപ്പാറയിൽ ദുരന്തങ്ങൾ തുടർക്കഥയാകുമ്പോഴും കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് പൂർത്തീകരണം കടലാസിൽ ഒതുങ്ങുന്നു. 2013 ജൂൺ എട്ടിന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞി​ൻെറ അധ്യക്ഷതയിൽ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ്​ ഏഴ് വർഷം പൂർത്തിയായിട്ടും ബൈപ്പാസിന് ശാപമോക്ഷം ലഭിച്ചില്ല. പിന്നിട് പിണറായി സർക്കാർ അധികാരത്തിൽ വരുകയും നാട്ടുകാരനായ ഡോ. കെ.ടി. ജലീൽ മന്ത്രിസഭയിൽ ഇടം പിടിക്കുകയും ചെയ്തതോടുകൂടി യുദ്ധകാലാടിസ്ഥാനത്തിൽ ബൈപ്പാസ് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. വർഷം നാല് കഴിഞ്ഞിട്ടും പൂർത്തീകരണം പാതിവഴിയിൽ നിൽക്കുകയാണ്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള റോഡിൽ അലൈൻമൻെറ്​ ശരിയാക്കിയും കയറ്റിറക്കം തീർത്തും ഏഴ് മീറ്റർ വീതിയിൽ ഉപരിതലം ടാറിങ്​ നടത്തി ബൈപ്പാസ് ഗതാഗത യോഗ്യമാക്കുന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. വട്ടപ്പാറ വളവിൽ അപകടങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലക്കാണ് ഇൗ ബൈപ്പാസ് നിർമിക്കാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.