തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ മൺസൂൺ ഫിലിം ഫെസ്റ്റിവൽ ഈമാസം 21 മുതൽ 24 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലു ദിവസങ്ങളിൽ രണ്ടുവീതം ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. പ്രകൃതി, സംഗീതം, മഴ, പ്രണയം എന്നീ വിഷയങ്ങളിൽ ശ്രദ്ധേയങ്ങളായ എട്ടു ചലച്ചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നെമ്യൂറെല എന്നാണ് ഫെസ്റ്റിവൽ അറിയപ്പെടുക.
21ന് വൈകീട്ട് അഞ്ചിന് സിൽവർ ഹിൽസ് സിനിമാസിൽ നടക്കുന്ന ചടങ്ങിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മേള ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 5.30ന് ജാപ്പനീസ് ചലച്ചിത്രമായ മിറക്കിൾ ആപ്പിൾസ്, എട്ടിന് അമേരിക്കൻ ചിത്രമായ ഹെർ എന്നിവ പ്രദർശിപ്പിക്കും. 22ന് വൈകീട്ട് 5.45ന് റെയിൻകോട്ട്, എട്ടു മണിക്ക് ലാലാലാൻഡ് എന്നിവയും 23ന് വൈകീട്ട് കോഡ, ദക്ഷിണകൊറിയൻ സിനിമയായ ഓൾവെയ്സ് എന്നിവയും പ്രദർശിപ്പിക്കും. സമാപന ദിവസമായ 24ന് വൈകീട്ട് ആസ്ട്രേലിയൻ സിനിമ ജംഗിൾ, ഇസ്രായേൽ-ഫ്രാൻസ് ചലച്ചിത്രം ദ ബാൻഡ്സ് വിസിറ്റ് എന്നിവ പ്രദർശിപ്പിക്കും.
വാർത്തസമ്മേളനത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ, റീജനൽ കമ്മിറ്റിയംഗം യു.എ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എൻ. ഭാസ്കരൻ, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ജോഷി വിഗ്നേറ്റ് എന്നിവർ പങ്കെടുത്തു. 100 രൂപയാണ് ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫീസ്. ബന്ധപ്പെടേണ്ട നമ്പർ: 9447753482, 9447776524.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.