ചാ​ലി​യാ​റി​ൽ പൊ​ന്നേം​പാ​ടം ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ ജി​ഷ്​​ണു​വി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു(ഇൻസൈറ്റിൽ കാണാതായ ജിഷ്​ണു)

ചാലിയാറിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി

കാ​രാ​ട്: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​​പെ​ട്ട് യു​വാ​വി​നെ കാ​ണാ​താ​യി. പൊ​ന്നേം​പാ​ടം മൂ​ന്നാം​തൊ​ടി എ​ട​ക്കോ​ട്ട് ജി​ഷ്ണു​വാ​ണ് (22) ചൊ​വ്വാ​ഴ്ച ചാ​ലി​യാ​റി​ൽ പൊ​ന്നേം​പാ​ടം ക​ട​വി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കോ​ൺ​ക്രീ​റ്റ് ജോ​ലി​ക്ക് ക​ഴി​ഞ്ഞ് വൈ​കീ​ട്ട് 5.30ഓ​ടെ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. മ​ഴ പെ​യ്ത​തോ​ടെ ന​ല്ല ഒ​ഴു​ക്കും ത​ണു​പ്പു​മു​ണ്ട് വെ​ള്ള​ത്തി​ന്. ആ​റു​പേ​രാ​ണ് ക​ട​വി​ലു​ണ്ടാ​യി​രു​ന്ന​ത്.

സു​ഹൃ​ത്തും ഒ​ഴു​ക്കി​ൽ​പെ​ട്ടെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും മീ​ഞ്ച​ന്ത​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ന​വീ​ന​ൻ-​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ജി​തി​ൻ.

Tags:    
News Summary - young man missing in chaliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.