പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ അഞ്ച് നില ബ്ലോക്ക് നിർമിക്കാൻ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച ഭാഗം
പെരിന്തൽമണ്ണ ജില്ല ആശുപത്രി: 11.89 കോടിയുടെ പദ്ധതി എവിടെ?
പെരിന്തൽമണ്ണ: ജില്ല, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷeലിറ്റി സേവനം ഏർപ്പെടുത്തുമ്പോൾ പുതിയ തസ്തികകൾ പ്രതീക്ഷിച്ചിരിക്കുന്ന പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് വേണ്ടത് ഭരണാനുമതിയായി ഏഴ് വർഷമായിട്ടും നിർമാണം തുടങ്ങാത്ത 11.89 കോടിയുടെ ബ്ലോക്ക്. അധികൃതർ ബോധപൂർവം മറക്കുകയാണ് ഈ പദ്ധതി. 2020 ൽ ഭരണാനുമതിയായതാണ് പദ്ധതി. ഇടത് സർക്കാർ അവഗണിച്ചതിനാൽ ഫണ്ട് ലഭിച്ചില്ലെന്നായിരുന്നു യു.ഡി.എഫ് ജനപ്രതിനിധികളുടെ വാദം. എന്നാൽ, യു.ഡി.എഫ് സർക്കാർ വന്നിട്ടും ഫയലിന് അനക്കമില്ല. അത്യാഹിത വിഭാഗം, ഒ.പി ബ്ലോക്ക്, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്.
വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെ.എച്ച്.ആർ.ആർ.ഡബ്ല്യു.എസ് കെട്ടിടം പൊളിച്ച് ഇടത് സർക്കാർ നാല് വർഷം മുമ്പ് 1.04 കോടിയുടെ ചെറിയ രണ്ട് നിലകളുള്ള കെട്ടിടം നിർമിച്ചു. പഴയ ഓഫിസ് കെട്ടിടമല്ലാത്തവ മുഴുവൻ പൊളിച്ചുനീക്കി. അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന ഷീറ്റ് മേഞ്ഞ കെട്ടിടമടക്കം പൊളിച്ച് അഞ്ച് നിലകളുള്ള ബ്ലോക്കിനാണ് 2020 ൽ അനുമതിയായത്. രണ്ടു നിലകൾ ആദ്യം പൂർത്തിയാക്കാനായിരുന്നു അനുമതി. 11, 89, 10796 രൂപയുടെ അത്യാഹിതവിഭാഗവും ഒ.പി കെട്ടിടവുമാണ് അനുവദിച്ചത്. ഓരോന്നിനും വ്യത്യസ്ത തുക കണക്കാക്കിയെങ്കിലും ഏഴാം വർഷത്തിലേക്ക് കടന്നിട്ടും സർക്കാർ മാറിയിട്ടും ആ തുക വാങ്ങിയെടുക്കാനായിട്ടില്ല. 170 കിടക്കകളാണ് ഇവിടുത്തെ ശേഷി. സ്ഥലസൗകര്യമില്ലാത്തതിനാൽ ഇത്രയും രോഗികളെ കിടത്താൻ കഴിയുന്നില്ല.
അതിനാൽ, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് കൂടുകയാണ്. 24 മണിക്കൂറും സ്പെഷാലിറ്റി സൗകര്യം വരുമ്പോൾ ആവശ്യമായ കെട്ടിടം വേണം. ഒന്നര വർഷമായി താൽക്കാലിക കേന്ദ്രത്തിലാണ് അത്യാഹിത വിഭാഗം. ദുരവസ്ഥ മാറാൻ കിഫ്ബി പദ്ധതി ഉപകരിക്കുമെന്ന് കരുതിയിരുന്നെങ്കിലും വാങ്ങിയെടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.