പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവ? പാതി ഭക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ ജഡം ലഭിച്ചു
കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ അജ്ഞാത ജീവി കാട്ടുപന്നിയെ കൊന്നുതിന്നു. കടുവയാണെന്ന സംശയം ബലപ്പെട്ടതോടെ ജനം ഭീതിയിലാണ്. എസ്റ്റേറ്റിലെ 2010 ഏരിയയിലാണ് പന്നിയുടെ ജഡം കണ്ടത്. വ്യാഴാഴ്ച പുലർച്ചെ ടാപ്പിങ്ങിനെത്തിയ എസ്റ്റേറ്റ് തൊഴിലാളികളാണ് പാതി ഭക്ഷിച്ച നിലയിയിൽ പന്നിയുടെ ജഡം കണ്ടെത്തിയത്. ബീറ്റ് ഫോസ്റ്റ് ഓഫിസർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും ആർ.ആർ.ടി പ്രവർത്തകരും എത്തി പരിശോധന നടത്തി. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കാൽപ്പാടുകൾ കണ്ടെത്തി. സ്ഥിരീകരിക്കാനായി വനപാലകർ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു.
ഒരു വർഷം മുമ്പാണ് പ്രദേശത്തെ പശുവിനെ കടുവ ആക്രമിച്ചത്. എസ്റ്റേറ്റിലെ പല ഭാഗങ്ങളിലും മുമ്പും കടുവയെ കണ്ടിരുന്നു. ഒന്നര വർഷം മുമ്പാണ് അടക്കാകുണ്ട് റാവുത്തൻ കാട്ടിൽ വെച്ച് ടാപ്പിങ് തൊഴിലാളി ഗഫൂറലിയെ കടുവ ആക്രമിച്ച് കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.