എങ്കിൽ ആ മൃഗങ്ങൾ എങ്ങനെ ചത്തു? വളർത്തുമൃഗങ്ങളെ കൊന്ന വന്യമൃഗങ്ങളെ കണ്ടെത്താനായില്ല

എ​ട​ക്ക​ര: മൂ​ത്തേ​ട​ത്ത് വ​ള​ര്‍ത്ത് മൃ​ഗ​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​ത്തു​ട​ര്‍ന്ന് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ കാ​മ​റ​ക​ള്‍ തി​രി​ച്ചെ​ടു​ത്തു. മൂ​ത്തേ​ടം ചോ​ള​മു​ണ്ട, ചീ​നി​ക്കു​ന്ന്, നാ​ര​ങ്ങാ​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കൂ​ടു​മാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 14ന് ​കു​ട​വ​യെ നി​രീ​ക്ഷി​ക്കാ​നാ​യി വ​നം വ​കു​പ്പ് ചോ​ള​മു​ണ്ട​യി​ല്‍ സ്ഥാ​പി​ച്ച് മൂ​ന്ന് നീ​രീ​ക്ഷ​ണ കാ​മ​റ​ക​ളും ചീ​നി​ക്കു​ന്ന്, നാ​ര​ങ്ങാ​മൂ​ല എ​ന്നി​വി​ങ്ങി​ള​ല്‍ സ്ഥാ​പി​ച്ച ര​ണ്ട് കാ​മ​റ​ക​ളും കൂ​ടു​മാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. പിന്നെ എങ്ങനെയാണ് മൃഗങ്ങൾ കൊല്ലപ്പെട്ടതെന്ന ആശങ്ക ശക്തമായി.

നി​ല​മ്പൂ​ര്‍ നോ​ര്‍ത്ത് ഡി.​എ​ഫ്.​ഒ കെ.​കെ. സു​നി​ല്‍ കു​മാ​റി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ര്‍ നോ​ര്‍ത്ത് ആ​ര്‍.​ആ​ര്‍.​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ രാ​ജേ​ഷ്, വ​ള്ളു​വ​ശ്ശേ​രി സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ആ​ന്റ​ണി മെ​ന്റ​സ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കാ​മ​റ​ക​ള്‍ മാ​റ്റി​യ​ത്.

ക​ടു​വ, പു​ലി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം കാ​മ​റ​ക​ളി​ല്‍ പ​തി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് നീ​രീ​ക്ഷ​ണ കാ​മ​റ​ക​ളും കൂ​ടും തി​രി​ച്ചെ​ടു​ത്ത​ത്. ചോ​ള​മു​ണ്ട​യി​ല്‍ വ​നാ​തി​ര്‍ത്തി​യി​ല്‍ മേ​യാ​ന്‍ വി​ട്ട പ​ശു​വി​നെ ഉ​ട​മ​യു​ടെ മു​മ്പി​ലി​ട്ടാ​ണ് കു​ട​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. തു​ട​ര്‍ന്ന് ചീ​നി​ക്കി​ന്നി​ല്‍ വ​ള​ര്‍ത്ത് നാ​യ​യെ കൂ​ട് ത​ക​ര്‍ത്ത് പു​ലി ഭ​ക്ഷി​ച്ചി​രു​ന്നു. പി​റ്റേ​ദി​വ​സം നാ​ര​ങ്ങാ​മൂ​ല​യി​ല്‍ വീ​ടി​ന് മു​ന്‍വ​ശ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള​ര്‍ത്ത് നാ​യ​യേ​യും പു​ലി കൊ​ന്ന് ഭ​ക്ഷി​ച്ചു. തു​ട​ര്‍ന്നാ​ണ് വ​നം അ​ധി​കൃ​ത​ര്‍ വി​വി​ധ​യി​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കൂ​ടും സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Wild Animal Killing Pets Not Found: Forest Department Removes Surveillance Cameras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.