രോഗികൾക്ക് സാന്ത്വനമേകി അൽമദ് റസത്തുൽ ഇസ് ലാമിയ വിദ്യാർഥികൾ
വളാഞ്ചേരി: മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിച്ച് വളാഞ്ചേരി മൂച്ചിക്കൽ അൽമദ്റസത്തുൽ ഇസ് ലാമിയ വിദ്യാർഥികൾ. 30,005 രൂപയാണ് ഇവർ സമാഹരിച്ചത്. മദ്റസ കമ്മറ്റി പ്രസിഡന്റ് യു. അബ്ദുൽ കരീം, പ്രിൻസിപ്പൽ പി. ഹുസൈൻ എന്നിവരിൽ നിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല ഏറ്റുവാങ്ങി. കൂടുതൽ തുക സമാഹരിച്ച ഷെസ ഷമീർ, ആദം ഷമീർ, ഹംദാൻ മുനീബ്, റിദ് വാൻ മുനീബ്, യു. ആസിം മുഹമ്മദ്, മറിയം സഹ്റ, എൻ. ഹംദാൻ, വി.കെ. നെബ് ഹാൻ, ആദം അദീബ്, ഇജാസ്, അനയ ഫാത്തിമ, ആമിന മിൻഹ, ഫാത്തിമ ഫെസ, ഐദീൻ ഫൈസൽ, ഫാത്തിമ ഫൈസ, റസൽ ഫർഹാൻ എന്നിവർക്ക് മാധ്യമം ഉപഹാരം നൽകി. മദ്റസ കോഓഡിഡിനേറ്റർ ഫൈസൽ പാറമ്മൽ, ദാറുൽ ഇസ് ലാം ട്രസ്റ്റ് സെക്രട്ടറി വി. കെ. അബ്ദുൽ സമദ്, മദ്റ സ കമ്മിറ്റി സെക്രട്ടറി യു. അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.