‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ കെ.വി അബ്ദുൽ ഹമീദിൽനിന്ന് മാധ്യമം മലപ്പുറം ബ്യുറോ സീനിയർ കറസ്പോണ്ടന്റ് ഷെബീൻ മെഹബൂബ് ഏറ്റുവാങ്ങുന്നു
മലപ്പുറം:മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രിൻസിപ്പൽ കെ.വി. അബ്ദുൽ ഹമീദിൽനിന്ന് മാധ്യമം മലപ്പുറം ബ്യുറോ സീനിയർ കറസ്പോണ്ടന്റ് ഷെബീൻ മെഹബൂബ് ഏറ്റുവാങ്ങി.1,46,970 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഹാദി അബ്ദുൽ റഹൂഫ്, ജോൻ ബിൻ അസ്ലം, അയാൻ, കെ.പി. ഇജാസ് മുഹമ്മദ്, നേഹ മെഹക്ക്, ഹല സമീർ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർസ് ജ്യോതിക ചാലിൽ, പി. നസീല എന്നിവർക്കും ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു.പ്രിൻസിപ്പൽ കെ.വി. അബ്ദുൽ ഹമീദ്, എം.ഇ.സി.ടി. ട്രസ്റ്റ് സെക്രട്ടറി ഒ.പി. അസൈനാർ, സ്കൂൾ സി.ഇ.ഒ അബ്ദുൽ അസീസ് മച്ചിങ്ങൾ, വൈസ് പ്രിൻസിപ്പൽ കെ.പി. റഹശി മോൾ, സ്റ്റുഡന്റസ് അഫെയർസ് കോഓഡിനേറ്റർ രമ്യ രഞ്ജിത്ത്, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.