ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ
പരിയാപുരം സെൻട്രൽ എ.യു.പി സ്കൂളിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പുരസ്കാരം
കൈമാറുന്നു
താനൂർ: വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കൈറ്റ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി താനൂർ പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ.
പതിനാലായിരം സ്കൂളുകൾ പങ്കെടുത്ത റിയാലിറ്റി ഷോയിൽ പ്രൈമറി വിഭാഗത്തിലാണ് സെൻട്രൽ എ.യു.പി സ്കൂൾ നേട്ടം കൈവരിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾ ടീം പുരസ്കാരം ഏറ്റുവാങ്ങി.
മൂന്നുലക്ഷം രൂപക്കുള്ള ഐ.സി.ടി ഉപകരണങ്ങളും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിച്ചത്. 1260 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ മലയാളം മീഡിയം വിദ്യാർഥികൾ കാഴ്ചവെച്ച ഇംഗ്ലീഷിലുള്ള മികച്ച ഭാഷാശേഷിയും സ്കൂളിലെ മികച്ച അക്കാദമിക, ഭൗതിക സൗകര്യങ്ങളും സവിശേഷതയായി ഉയർത്തിക്കാണിക്കപ്പെട്ടു.
പ്രീപ്രൈമറി വിഭാഗത്തിൽ നടപ്പാക്കുന്ന ‘തുന്നാരൻ കൂട്’ ശിശുസൗഹൃദ പഠനപദ്ധതിയും ശ്രദ്ധിക്കപ്പെട്ടു. എട്ട് വിദ്യാർഥികളാണ് ഷോയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.