നി​ല​മ്പൂ​ർ മ​ണ്ഡ​ലം

ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടും ചാ​ഞ്ഞ നി​ല​മ്പൂ​ർ

നി​ല​മ്പൂ​ർ: ര​ക്ത​രൂ​ക്ഷി​ത​മാ​യ ജ​ന്മി -കു​ടി​യാ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്കും തോ​ട്ടം തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ ഈ ​കി​ഴ​ക്ക​നേ​റ​നാ​ട​ൻ മ​ണ്ഡ​ല​ത്തി​ന് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ പ്രാ​ധാ​ന്യ​മേ​റെ​യു​ണ്ട്. സം​സ്ഥാ​ന​ച​രി​ത്ര​ത്തി​ൽ ഒ​രു എം.​എ​ൽ.​എ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് സാ​ക്ഷ‍്യ​യാ​കേ​ണ്ടി​വ​ന്ന മ​ണ്ണു​കൂ​ടി​യാ​ണി​ത്. കോ​ൺ​ഗ്ര​സി​നും സി.​പി.​എ​മ്മി​നും ശ​ക്ത​മാ​യ വേ​രു​ക​ളു​ള്ള, ചാ​ലി​യാ​ർ തീ​ര​ത്തെ ഈ ​മ​ണ്ഡ​ല​ത്തി​ന് ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച പാ​ര​മ്പ​ര്യ​മു​ണ്ട്. 1965ല്‍ ​മ​ണ്ഡ​ലം രൂ​പം കൊ​ണ്ട​തു​മു​ത​ല്‍ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​നി​ര​യി​ൽ അ​തി​കാ​യ​നാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്റെ സാ​ന്നി​ധ്യം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

65ലും 67​ലും നി​ല​മ്പൂ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ്ര​മു​ഖ ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​വ് ആ​യി​രു​ന്ന സി.​പി.​എ​മ്മി​ലെ സ​ഖാ​വ് കെ. ​കു​ഞ്ഞാ​ലി. ര​ണ്ടു ത​വ​ണ​യും കു​ഞ്ഞാ​ലി​യോ​ട് തോ​റ്റ​ത് ആ​ര്യാ​ട​ൻ. 1969ൽ ​കു​ഞ്ഞാ​ലി വെ​ടി​യേ​റ്റു മ​രി​ച്ചു. കു​ഞ്ഞാ​ലി വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട​തോ​ടെ ആ​ര്യാ​ട​ൻ മ​ത്സ​ര രം​ഗ​ത്തു​നി​ന്നും മാ​റി നി​ന്നു. ആ​ര്യാ​ട​ന്റെ അ​ഭാ​വ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ എം.​പി. ഗം​ഗാ​ധ​ര​ൻ വി​ജ​യി​ച്ചു. 1971ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​പി. ഗം​ഗാ​ധ​ര​ൻ വി​ജ​യം ആ​വ​ർ​ത്തി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് ശേ​ഷം 1977ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് നി​ല​മ്പൂ​രി​ൽ​നി​ന്ന് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സി.​പി.​എം നേ​താ​വ് കെ. ​സൈ​താ​ലി​ക്കു​ട്ടി​യെ ആ​ണ് തോ​ൽ​പ്പി​ച്ച​ത്. 1980ൽ ​എ.​കെ. ആ​ൻ​റ​ണി നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ൺ​ഗ്ര​സ്(​യു) ഇ​ട​തി​നൊ​പ്പം ചേ​ർ​ന്ന​പ്പോ​ൾ ആ​ര്യാ​ട​നും എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​യി.

80ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര്യാ​ട​ൻ പൊ​ന്നാ​നി​യി​ൽ നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പ​ക​ര​ക്കാ​ര​നാ​യി സി. ​ഹ​രി​ദാ​സ് നി​ല​മ്പൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​വു​ക​യും കോ​ൺ​ഗ്ര​സി​ലെ ടി.​കെ. ഹം​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 1980ൽ ​ആ​ന്റ​ണി വി​ഭാ​ഗ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യ നാ​യ​നാ​ർ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന് മ​ത്സ​രി​ക്കാ​ൻ ഹ​രി​ദാ​സ് എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് കോ​ൺ​ഗ്ര​സി​ലെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ തോ​ൽ​പ്പി​ച്ചു. 1982ൽ ​കോ​ൺ​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വെ​ച്ച് ടി.​കെ. ഹം​സ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി. എ​ൽ.​ഡി.​എ​ഫ് വി​ട്ട് യു.​ഡി.​എ​ഫി​ൽ മ​ട​ങ്ങി​യെ​ത്തി​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദു​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ വി​ജ​യം ടി.​കെ. ഹം​സ​ക്കാ​യി. പി​ന്നീ​ട് അ​ങ്ങോ​ട്ട് 1987, 1991, 1996, 2001, 2006, 2011 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന് മ​ണ്ഡ​ലം തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

2016ൽ ​ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പി​ൻ​മാ​റി മ​ക​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങി​യെ​ങ്കി​ലും ക​ന്നി​യ​ങ്ക​ത്തി​ൽ ഷൗ​ക്ക​ത്തി​ന് കാ​ലി​ട​റി. സ്വ​ത​ന്ത്ര​ൻ പി.​വി. അ​ൻ​വ​റി​ലൂ​ടെ എ​ൽ.​ഡി.​എ​ഫ് നി​ല​മ്പൂ​രി​ൽ ചെ​ങ്കൊ​ടി പാ​റി​ച്ചു. 2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് സ്വ​ത​ന്ത്ര​ൻ പി.​വി. അ​ൻ​വ​ർ വി​ജ​യം ആ​വ​ർ​ത്തി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​വി. പ്ര​കാ​ശി​നെ 2700 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ൻ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2025ൽ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഇ​ട​ഞ്ഞ് അ​ൻ​വ​ർ എ​ൽ.​ഡി.​എ​ഫ് വി​ടു​ക​യും എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ര‍്യാ​ട​ൻ ഷൗ​ക്ക​ത്തി​ലൂ​ടെ യു.​ഡി.​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി. മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും വ‍്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​ക്കു​റി സ്വ​ത​ന്ത്ര​നെ മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് എ​ൽ.​ഡി.​എ​ഫ് കോ​പ്പ് കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ നേ​ടി​യ 19,760 വോ​ട്ടു​ക​ളി​ൽ വ​ലി​യൊ​രു പ​ങ്ക് എ​ൽ.​ഡി.​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, ആ​ര‍്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ജ​യ​മാ​ണ് യു.​ഡി.​എ​ഫ് മു​ന്നി​ൽ കാ​ണു​ന്ന​ത്. 

ആ​രാ​വും സ്ഥാ​നാ​ർ​ഥി

യു.​ഡി.​എ​ഫി​ൽ നി​ല​വി​ലു​ള്ള എം.​എ​ൽ.​എ ആ​ര‍്യാ​ട​ൻ ഷൗ​ക്ക​ത്തി​നു ത​ന്നെ​യാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷൗ​ക്ക​ത്തി​ന് കോ​ൺ​ഗ്ര​സ് വീ​ണ്ടും ടി​ക്ക​റ്റ് ന​ൽ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യു.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള നി​ല​മ്പൂ​ർ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ൻ സ്വ​ത​ന്ത്ര​നാ​ണ് ന​ല്ല​ത് എ​ന്ന വി​ല​യി​രു​ത്ത​ലി​ൽ അ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​ത്തി​നാ​ണ് സി.​പി.​എം ഒ​രു​ങ്ങു​ന്ന​ത്. ഏ​റ​നാ​ട് ക​ഴി​ഞ്ഞ ത​വ​ണ പി.​കെ. ബ​ഷീ​റി​നെ​തി​രെ മ​ത്സ​രി​ച്ച കെ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ, ടി.​കെ. ഹം​സ​യു​ടെ മ​ക​ൻ അ​ഡ്വ. റ​ഫീ​ഖ്, ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ​തി​രെ മു​മ്പ് മി​ക​ച്ച മ​ത്സ​രം കാ​ഴ്ച​വെ​ച്ച മു​ൻ കെ.​പി.​സി.​സി മെം​ബ​റും ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ലു​മാ​യ പ്ര​ഫ. തോ​മ​സ് മാ​ത്യു എ​ന്നി​വ​രു​ടെ പേ​രു​ക​ൾ എ​ൽ.​ഡി.​എ​ഫി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. എ​ൻ.​ഡി.​എ​യി​ൽ കെ.​സി. വേ​ലാ​യു​ധ​നാ​ണ് സാ​ധ്യ​ത.

ത​ദ്ദേ​ശ ക​ക്ഷി നി​ല

നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ: യു.​ഡി.​എ​ഫ് -28, എ​ൽ.​ഡി.​എ​ഫ്-07, ബി.​ജെ.​പി-01

അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത്: യു.​ഡി.​എ​ഫ് -17 എ​ൽ.​ഡി.​എ​ഫ് -05

ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത്: യു.​ഡി.​എ​ഫ് -11, എ​ൽ.​ഡി.​എ​ഫ്-06

മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത്: യു.​ഡി.​എ​ഫ് -17, എ​ൽ.​ഡി.​എ​ഫ്-01

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത്: യു.​ഡി.​എ​ഫ്-17, എ​ൽ.​ഡി.​എ​ഫ്-04, ബി.​ജെ.​പി-01

എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത്: യു.​ഡി.​എ​ഫ് 12, എ​ൽ.​ഡി.​എ​ഫ്-07

പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത്: യു.​ഡി.​എ​ഫ്-16, എ​ൽ.​ഡി.​എ​ഫ്-03

വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്: യു.​ഡി.​എ​ഫ് 16, എ​ൽ.​ഡി.​എ​ഫ്-08

2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

പി.​വി. അ​ൻ​വ​ർ (എ​ൽ.​ഡി.​എ​ഫ് സ്വ​ത.)- 81,227

വി.​വി. പ്ര​കാ​ശ് (കോ​ൺ​ഗ്ര​സ്)-78,527

എ​ൽ.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം -2,700

2025 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

ആ​ര‍്യാ​ട​ൻ ഷൗ​ക്ക​ത്ത് (കോ​ൺ​ഗ്ര​സ്)-77,737

എം. ​സ്വ​രാ​ജ് (സി.​പി.​എം) -66,660

പി.​വി. അ​ൻ​വ​ർ (തൃ​ണ​മൂ​ൽ സ്വ​ത.) 19,760

യു.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം 11,077

2025ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട് നി​ല

യു.​ഡി.​എ​ഫ്- --91,854

എ​ൽ.​ഡി.​എ​ഫ്---72,585

എ​ൻ.​ഡി.​എ---8,835

യു.​ഡി.​എ​ഫ് ലീ​ഡ് ------19,269

Tags:    
News Summary - Nilambur, leaning left and right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.