വ​ളാ​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ്

യൂ​നി​റ്റ് നി​ർ​മി​ച്ച വീ​ട്

‘സഹപാഠിക്കൊരു സ്നേഹവീട്’ സമർപ്പണം നാളെ

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ് നി​ർ​മി​ച്ച ‘സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​വീ​ട്’ സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കാ​ട്ടി​രി വാ​ർ​ഡ് 10 അ​മ്പ​ല​സി​റ്റി​യി​ലാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. സ്റ്റാ​ഫ്, സ്കൂ​ൾ മാ​നേ​ജ്മെൻറ്, പി.​ടി.​എ, അ​ലും​നി അ​സോ​സി​യേ​ഷ​ൻ, സു​മ​ന​സു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

തി​രൂ​ർ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ്. കെ. ​കൈ​നി​ക്ക​ര താ​ക്കോ​ൽ കൈ​മാ​റും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ‘കാ​രു​ണ്യ​സ്പ​ർ​ശം’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ് ന​ൽ​കു​ന്ന സ​ഹാ​യ​ധ​ന​ത്തി​ന്റെ ഒ​ന്നാം ഗ​ഡു വി​ത​ര​ണ​വും ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ വി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ എം.​പി. ഫാ​ത്തി​മ​ക്കു​ട്ടി, പി.​ടി.​എ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് പാ​റ​മ്മ​ൽ, അ​ലും​നി അ​സോ. പ്ര​സി​ഡ​ന്റ് ടി. ​ബ​ഷീ​ർ ബാ​ബു, ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സു​രേ​ഷ് പൂ​വാ​ട്ടു​മീ​ത്ത​ൽ, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ പി. ​ഫ്രോ​യ്ഡ് ഫ്രാ​ൻ​സി​സ്, കെ. ​പ്രേം​രാ​ജ്, അ​ലും​നി അ​സോ. ട്ര​ഷ​റ​ർ കെ. ​രാ​ജീ​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - 'A House of Love for Classmates' to be dedicated tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.