മലപ്പുറം: ലോക ആൻറിമൈക്രോബിയൽ റസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടക്കും. മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. ജില്ല മെഡിക്കൽ ഓഫിസർ ഡോ ആർ. രേണുക അധ്യക്ഷത വഹിക്കും.
ആൻറിബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ശരിയായ അവബോധവും ധാരണയും വർധിപ്പിക്കുന്നതിനും; ആന്റിബയോട്ടിക്ക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിർഭാവവും വ്യാപനവും കുറക്കുന്നതിന് മികച്ച ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള ഒരു ആഗോള കാമ്പയിനാണ് ലോക ആന്റി മൈക്രോബിയൽ അവബോധ വാരാചരണം.
ആൻറിബയോട്ടിക്കുകളുടെ അമിതമായതും കൃത്യതയില്ലാത്തതുമായ ഉപയോഗം മരുന്നുകൾക്കെതിരെ രോഗാണുക്കൾക്ക് പ്രതിരോധ ശക്തി നേടാൻ കഴിയുകയും നിലവിലുള്ള ചികിത്സ ഫലവത്താകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ചികിത്സ നടത്തുന്ന ഡോക്ടർമാരും പൊതുജനങ്ങളും മെഡിക്കൽ ഷോപ്പ് ഉടമകളും ഇതുസംബന്ധിച്ച് ബോധവാന്മാരാകണമെന്ന് ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.