ദാ​റു​ൽ ഇ​സ്‌​ലാം അ​ൽ ബ​ദ്്രി​യ്യ മൂ​ച്ചി​ക്ക​ലി​ൽ നടത്തിയ

ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ്

തണ്ണിമത്തൻ വിളവെടുപ്പ്

കാ​ളി​കാ​വ്: ദാ​റു​ൽ ഇ​സ്‌​ലാം അ​ൽ ബ​ദ്രി​യ്യ​യു​ടെ​യും മൂ​ച്ചി​ക്ക​ൽ റൗ​ദ​ത്തു​ൽ ഉ​ലൂം ഇ​സ്‌​ലാ​മി​ക് അ​ക്കാ​ദ​മി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. റൗ​ദ​ത്തു​ൽ ഉ​ലൂം മു​ദ​രി​സ് മു​ബ​ശി​ർ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് കൃ​ഷി വ​കു​പ്പ് ഓ​ഫി​സ​ർ വി.​എം. സ​മീ​ർ വി​ള​വെ​ടു​പ്പ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗം ജിം​ഷാ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

മു​ഹ​മ്മ​ദ​ലി മൂ​ച്ചി​ക്ക​ൽ, അ​ബ്ദു​റ​ഷീ​ദ്‌ സ​ഖാ​ഫി ചോ​ക്കാ​ട് എ​ന്നി​വ​രാ​ണ് കൃ​ഷി പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ദാ​റു​ൽ ഇ​സ്‌​ലാം ബ​ദ്രി​യ​ക്കു കീ​ഴി​ൽ കാ​ളി​കാ​വ്, ചോ​ക്കാ​ട്, ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ 2500 നേ​ന്ത്ര​വാ​ഴ, മൂ​ന്ന്‌ ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ക​പ്പ തു​ട​ങ്ങി വി​വി​ധ​യി​നം കൃ​ഷി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ട്. 

Tags:    
News Summary - Watermelon harvest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.