ആ​ട്ടി​ൻ​കു​ട്ടി​യെ

ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു

മ​ല​പ്പു​റം: കി​ണ​റി​ൽ വീ​ണ ആ​ട്ടി​ൻ​കു​ട്ടി​യെ അ​ഗ്നി​ര​ക്ഷ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. മേ​ൽ​മു​റി പെ​രു​മ്പ​റ​മ്പ് ചു​ങ്ക​ത്ത് നാ​ണ​ത്തു വീ​ട്ടി​ൽ സൈ​ദി​ന്റെ ഒ​ന്ന​ര മാ​സം പ്രാ​യ​മാ​യ ആ​ട്ടി​ൻ​കു​ട്ടി​യാ​ണ് അ​യ​ൽ​വാ​സി ഹ​രി​ദാ​സി​ന്റെ വീ​ട്ടി​ലെ കി​ണ​റി​ൽ വീ​ണ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തു എ​ത്തി​യ മ​ല​പ്പു​റം അ​ഗ്നി ര​ക്ഷാ​സേ​ന​യി​ലെ കെ.​സി.​മു​ഹ​മ്മ​ദ്‌ ഫാ​രി​സ് കി​ണ​റി​ൽ ഇ​റ​ങ്ങി മ​റ്റു സേ​ന അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ട്ടി​ൻ​കു​ട്ടി​യെ പു​റ​ത്തെ​ത്തി​ച്ചു. ഓ​ഫീ​സ​ർ​മാ​രാ​യ പി.​അ​മ​ൽ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ പി. ​അ​ഭി​ലാ​ഷ്, ഹോം ​ഗാ​ർ​ഡ് പ്ര​മോ​ദ് കു​മാ​ർ തു​ട​ങ്ങി​വ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A lamb that fell into a well was saved.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT