പിടിയിലായ സക്കീര്‍, ഷമീം
പുളിക്കല്‍: മുംബൈയില്‍നിന്ന് വന്‍തോതില്‍ ബ്രൗണ്‍ ഷുഗര്‍ എത്തിച്ച് വില്പന നടത്തുന്ന രണ്ടംഗ സംഘം പുളിക്കലില്‍ എക്സൈസിന്റെ പിടിയിലായി. പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പാലക്കാളില്‍ സക്കീര്‍ (34), ചെറിയമ്പാടന്‍ ഷമീം (മുന്ന - 42) എന്നിവരാണ് അറസ്റ്റിലായത്. 99.89 ഗ്രാം ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ഏഴു ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്രൗണ്‍ഷുഗര്‍ മുംബൈയില്‍നിന്ന് എത്തിച്ച് പുളിക്കല്‍ കേന്ദ്രീകരിച്ച് ചില്ലറ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ മൂന്നാഴ്ചയായി നിരീക്ഷിച്ചുവരുകയായിരുന്നു. മയക്കുമരുന്ന് കൈമാറ്റത്തിനിടെയാണ് മലപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ എ.പി. ദിപീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സംഘവുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ നാസര്‍, മലപ്പുറം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വിജയന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ്കുമാര്‍, കൃഷ്ണന് മരുതാടന്‍, രജിലാല്‍ അരീക്കോട്, സിവില്‍ എക്സൈസ് ഓഫിസര്‍ അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.