തിരൂർ: കോവിഡ് ആശങ്കക്കിടെ തീരദേശത്തെ കടകളിൽ മോഷണം പതിവാകുന്നു.ദിനംപ്രതിയുള്ള മോഷണത്തിൽ വ്യാപാരികൾ ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അഞ്ച് മോഷണ ശ്രമങ്ങളാണ് നടന്നത്. വ്യാഴാഴ്ച രാത്രി വിദ്യാനഗർ തുഞ്ചൻ സ്മാരക കോളജിന് മുന്നിെല തലാപ്പിൽ അബൂബക്കറിെൻറ പലചരക്ക് കടയിൽ നടന്ന മോഷണത്തിൽ പണവും പലവ്യഞ്ജനങ്ങളും നഷ്ടപ്പെട്ടു.
കടയിൽ നിന്നെടുത്ത മുളകുപൊടി കടക്കുള്ളിലും പുറത്തും വിതറിയിട്ടുണ്ട്. രാവിലെ ബസ് കയറാനെത്തിയ സുഹൃത്താണ് കടക്ക് ചുറ്റിലും മുളകുപൊടി വിതറിയ നിലയിൽ കണ്ടത്. സംഭവത്തിൽ തിരൂർ പൊലീസിൽ പരാതി നൽകി.
ബുധനാഴ്ച രാത്രിയിൽ വാക്കാട് പ്രൈമറി ഹെൽത്ത് സെൻററിന് സമീപെത്ത മെഡിക്കൽ ഷോപ്പും പലവ്യഞ്ജന കടകളുമടക്കം നാല് കടകളുടെ ഷട്ടർ തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കാഞ്ഞിരകുറ്റിയിലെ താജുദ്ദീെൻറ കടയിലും മോഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.