കാളികാവ്: ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. മൂച്ചിക്കൽ മാഞ്ചേരി കുരിക്കൾ അബ്ദുറഷീദിനാണ് (49) മർദനമേറ്റത്. ഇദ്ദേഹത്തിെൻറ രണ്ട് പല്ല് കൊഴിയുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. കൊച്ചിയിൽ യൂബർ ടാക്സി ഡ്രൈവറാണ് ഇദ്ദേഹം. സംഭവത്തിൽ അഞ്ചച്ചവിടി സ്വദേശി പുലിവെട്ടി സ്വാലിഹിെൻറ പേരിൽ കാളികാവ് പൊലീസ് കേസെടുത്തു.
കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കലിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വാണിയമ്പലത്തുനിന്ന് കാറിനെ പിന്തുടർന്ന ഓട്ടോ, കാർ ഡ്രൈവറോട് സൈഡ് ചോദിച്ചെങ്കിലും മുന്നിൽ വാഹനങ്ങളുള്ളതിനാൽ സൈഡ് കൊടുക്കാൻ കഴിഞ്ഞില്ല.
തച്ചങ്ങോട്ടുവെച്ച് സൈഡ് കൊടുത്തു. ഓട്ടോറിക്ഷ മറികടന്ന് പോവുകയും ചെയ്തു. ശേഷം ഒരു കിലോമീറ്റർ കഴിഞ്ഞ് കറുത്തേനിയിൽ കയറ്റത്തിൽ വെച്ച് കാർ ഓട്ടോയെ മറികടന്നു.
പിന്നീട് ഒരു കിലോമീറ്റർ ഇപ്പുറത്ത് മൂച്ചിക്കലിൽവെച്ച് കാർ കോളനി റോഡിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ ഓട്ടോ കാറിെൻറ മുന്നിൽ നിർത്തി ഡ്രൈവറെ ആക്രമിക്കുകയായിരുന്നെന്നും സ്വാലിഹ് ൈകയിൽ കല്ലുമായി വന്ന് റഷീദിനെ ഇടിക്കുകയായിരുന്നെന്നുമാണ് കേസ്.
ഒാേട്ടാ ഡ്രൈവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ അമ്പതോളം പേർ ഒപ്പിട്ട പരാതിയും പൊലീസിന് നൽകി.
ഒരാൾ അറസ്റ്റിൽ
അറസ്റ്റിലായത് വനം വകുപ്പ് വാച്ചർ
നിലമ്പൂര്‍: സൈഡ് കൊടുക്കാത്തതിനെ ചൊല്ലി സ്കൂട്ടര്‍ യാത്രികനും കാര്‍ യാത്രകാരനും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ യാത്രികനായ വല്ലപ്പുഴ ചീരക്കുഴിയില്‍ പ്രവീണ്‍ കുമാറിനെ(26)യാണ് നിലമ്പൂര്‍ എസ്.ഐ എം. ശശികുമാര്‍ അറസ്റ്റ് ചെയ്തത്. വനം വകുപ്പ് വാച്ചറാണ് പ്രവീണ്‍ കുമാറെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം 13ന് നിലമ്പൂര്‍ ടൗണിലാണ് സംഭവം. സൈഡ് കൊടുക്കാത്തതിെൻറ പേരില്‍ കാറില്‍ വടപുറം ഭാഗത്ത് നിന്നും വരികയായിരുന്ന പ്രവീണ്‍ കുമാറും സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പുളിക്കല്‍ മുസ്തഫ (മുത്തു-54) യും തമ്മിലാണ് വാക്കേറ്റവും തുടര്‍ന്ന് അടിപിടിയും ഉണ്ടായത്. മർദനത്തില്‍ പരിക്കേറ്റ മുസ്തഫ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൊഴിയെടുക്കാന്‍ പൊലീസ് ശനിയാഴ്ച മെഡിക്കല്‍ കോളജിലെത്തിയെങ്കിലും മുസ്തഫയ്ക്ക് ഇതുവരേയും ബോധം തെളിഞ്ഞിട്ടില്ലാത്തതിനാല്‍ ചികിത്സ നടത്തുന്ന ഡോക്ടറെ കണ്ടാണ് വിവരങ്ങള്‍ ആരാഞ്ഞത്.
മുസ്തഫയുടെ തലയോട്ടിക്ക് പൊട്ടലുള്ളതായും പരിക്ക് ഗുരുതരമാണെന്നും ഡോക്ടര്‍ നല്കിയ വിവരമനുസരിച്ച് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എ.എസ്.ഐമാരായ അന്‍വര്‍ സാദത്ത് ഇല്ലിക്കല്‍, അനില്‍, സി.പി.ഒമാരായ ബഷീര്‍, രാജേഷ്, മുരളീകൃഷ്ണന്, സുനീഷ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.