തച്ചനാട്ടുകര: ചെത്തല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാന്‍ കത്തിനശിച്ചു. അത്തിപ്പറ്റ റോഡില്‍ ആനക്കുഴിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
ചെത്തല്ലൂരില്‍നിന്ന് തെക്കുമുറിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ചിരുന്ന വാനാണ് അഗ്നിക്കിരയായത്.
ആനക്കുഴി കുളത്തിന് സമീപം വാഹനം നിന്നതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ടാക്കിയപ്പോള്‍ തീയും പുകയും ഉയരുകയായിരുന്നു. ഞൊടിയിടയിൽ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി.
നാട്ടുകാർ അറിയിച്ചതനുസരിച്ച് മണ്ണാര്‍ക്കാട് ഫയർ സ്റ്റേഷന് ഓഫിസര്‍ പി.ടി. ഉമ്മര്‍, ഫയര്മാന്മാരായ രമേഷ്, പ്രമോദ്, സുജിന്‍, ദിനേഷ്, ഹോംഗാര്‍ഡ് അനില്‍കുമാര്‍, ഡ്രൈവര്‍ നസീര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.