മാധ്യമം-കള്ളിയത്ത് ടി.എം.ടി ഫുട്ബാൾ കാരവൻ ആറാം പര്യടനം ഇന്ന്

മലപ്പുറം: കേരള സൂപ്പർ ലീഗിലെ മലപ്പുറം ഫുട്ബാൾ ക്ലബിന്റെ കുതിപ്പിനൊപ്പം കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് മാധ്യമം സ്പോർട്സ് നടത്തുന്ന ഫുട്ബാൾ കാരവന്റെ ആറാം ദിവസത്തെ പര്യടനം ചൊവ്വാഴ്ച പെരിന്തൽമണ്ണ പൂപ്പലത്ത് നിന്ന് ആരംഭിക്കും. എം.എസ്.ടി.എം കോളജ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന ഫുട്ബാൾ കാരവൻ പാണ്ടിക്കാട്, മഞ്ചേരി നഗരങ്ങളിലാണ് പര്യടനം നടത്തുക. മഞ്ചേരി എച്ച്.എം കോളജ്, മുബാറക് ഇംഗ്ലീഷ് സ്കൂൾ മഞ്ചേരി, കച്ചേരിപ്പടി ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ ഇടങ്ങളിൽ കാരവനെത്തും.

ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കുമായി ഏഴു ദിവസം നീളുന്ന കാരവന് പുറമേ വിവിധ പരിപാടികളാണ് മാധ്യമം ആസൂത്രണം ചെയ്തിരിക്കുന്നത്. ഷൂട്ടൗട്ട് മത്സരം, കായികതാരങ്ങളെ ആദരിക്കൽ, ഫുട്ബാൾ വിശകലനങ്ങൾ, പഴയ കളിക്കാരുടെ ഓർമകൾ തുടങ്ങിയ പരിപാടികളുമായി കാരവൻ ജില്ലയിലെ വിവിധ കോളജുകളിലേക്കും കലാലയങ്ങളിലേക്കുമെത്തും. കായിക-വാണിജ്യ-മാധ്യമ രംഗത്തെ പ്രമുഖർ കൈകോർക്കുന്ന പരിപാടിയിൽ കൈനിറയെ സമ്മാനങ്ങളുമുണ്ടാവും.

Tags:    
News Summary - The sixth tour of the Madhyamam-Kalliath TMT Football Caravan begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.