യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റ​ത്ത്​ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ ഫോ​ട്ടോ​യി​ൽ ചെ​രി​പ്പു​മാ​ല അ​ണി​യി​ക്കു​ന്നു

അധ്യാപകന്‍റെ പീഡനം: പ്രതിഷേധവുമായി സംഘടനകൾ

മലപ്പുറം: പോക്സോ കേസിൽ പ്രതിയായ സി.പി.എം മുൻ കൗൺസിലർ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പുറത്താക്കൽ നാടകം നടത്തി രക്ഷപ്പെടാനാണ് സി.പി.എം ശ്രമം. പാർട്ടി തണലിൽനിന്ന് ചെയ്ത കുറ്റകൃത്യത്തിൽനിന്ന് ഒളിച്ചോടാൻ സി.പി.എമ്മിന് കഴിയില്ല. പീഡന മലയുടെ അഗ്രം മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്നും കേസിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ അടിയന്തരമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പ്രതിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ്

മലപ്പുറം: അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. 30 വർഷം നീണ്ട പീഡനത്തിന് അധ്യാപകൻ നേതൃത്വം നൽകിയെന്നുള്ളത് മനഃസാക്ഷിയുള്ള മുഴുവൻ ആളുകളെയും ഞെട്ടിപ്പിച്ച പീഡന വാർത്തയാണെന്ന് അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്‍റ് സി.പി. സാദിഖലി അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാരിസ് ആമിയൻ, പി.കെ. ബാവ, പി.കെ. സക്കീർ ഹുസൈൻ, റഷീദ് കാളമ്പാടി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, ഫെബിൻ കളപ്പാടൻ, സമീർ കപ്പുർ, എം.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് അഖിൽ ആനക്കയം, സദാദ് കാബ്ര, റസാഖ് വാളൻ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ സ്വാഗതം പറഞ്ഞു.

വനിത ലീഗ്

മലപ്പുറം: വനിത പൊലീസ് സ്റ്റേഷനിലേക്ക് വനിത ലീഗ് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്റ്റേഷന്‍ പരിസരത്ത് പൊലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധയോഗം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മറിയുമ്മ ഷരീഫ് അധ്യക്ഷത വഹിച്ചു. പി.കെ. സക്കീര്‍ ഹുസൈന്‍, സി.എച്ച്. ജമീല ടീച്ചര്‍, സലീന തങ്ങളകത്ത്, കെ.പി. മായ, സൈനബ തണ്ടുതുലാന്‍, ഖദീജ മുസ്ലിയാരകത്ത്, സി.പി. ആയിഷാബി, സമീറ നാണത്ത്, ഷൈലജ, സാജിദ, സൈഫുന്നീസ, ജുമൈല തണ്ടുതുലാന്‍ എന്നിവർ സംസാരിച്ചു.

മഹിള കോണ്‍ഗ്രസ്

മലപ്പുറം: വിദ്യാർഥികളെ പീഡിപ്പിച്ച മലപ്പുറം നഗരസഭ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ.വി. ശശികുമാര്‍ സമൂഹത്തിന് അപമാനമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല. വിദ്യാർഥികളെ പീഡനത്തിനിരയാക്കിയ മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും മലപ്പുറം സെന്‍റ് ജെമ്മാസ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകനുമായിരുന്ന ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല പ്രസിഡന്‍റ് ഷഹര്‍ബാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഗിരിജ, ജിജി ശിവകുമാര്‍, സീനത്ത്, സിബി ടീച്ചര്‍, ഇന്ദിര, സുജാത, ജിഷ പടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യൂത്ത് കോൺഗ്രസ്

മലപ്പുറം: കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തിയ മലപ്പുറം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.പി. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. നൗഫൽ ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.കെ. മുഹ്സിൻ, ഖാദർ മച്ചിങ്ങൽ, അജ്മൽ മൊറയൂർ, പി.ടി. റിയാസലി, സി.ടി. അർഷദ്, ദിനിൽ, റാഫി, റാഷിദ് പൂക്കോട്ടൂർ, ജിജി മോഹൻ, സമീർ മുണ്ടുപറമ്പ്, ഷാഹിദ്, ശിഹാബ് മേൽമുറി എന്നിവർ നേതൃത്വം നൽകി.

വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്

മലപ്പുറം: 30 -35 വർഷക്കാലം വിദ്യാർഥിനികളെ പീഡനങ്ങൾക്കിരയാക്കുകയും പരാതി നൽകുമ്പോൾ അത് മൂടിവെക്കുകയും ചെയ്ത സെന്‍റ് ജെമ്മാസ് സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് പ്രതിഷേധ പ്രകടനം നടത്തി. ജില്ല സെക്രട്ടറി റജീന വളാഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. മാസ് കോളജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് റജീന വളാഞ്ചേരി, സാജിദ പൂക്കോട്ടൂർ, സാബിറ, ഖദീജ കൊളത്തൂർ, മാജിദ എന്നിവർ നേതൃത്വം നൽകി.

വെൽഫെയർ പാർട്ടി

മലപ്പുറം: കെ.വി. ശശികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വിദ്യാർഥിനികളുടെ പരാതിയെ അവഗണിച്ച് പീഡനത്തിന് കൂട്ടുനിന്ന സെന്‍റ് ജെമ്മാസ് സ്കൂൾ മാനേജ്‍മെന്‍റിനെതിരെ പോക്സോ കേസ് എടുക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ശാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അഫ്സൽ, എ. സദ്റുദ്ദീൻ, സാജിദ പൂക്കോട്ടുർ, കെ.എം. ജലീൽ, ഇർഫാൻ നൗഫൽ, ബാവ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മലപ്പുറം: കെ.വി. ശശികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി സെന്‍റ് ജെമ്മാസ് സ്കൂളിലേക്ക് മാർച്ച് നടത്തി. നിരവധി വിദ്യാർഥിനികളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടും പ്രതിയെ സംരക്ഷിച്ച സ്ഥാപന മേധാവികൾക്കെതിരെ കേസെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് സഫ്‌വാൻ തിരൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.കെ. ഹാദിക്ക്, ജില്ല കമ്മിറ്റി അംഗം സാജിദ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ഷമീം, അനസ് നസീർ, കമറുന്നീസ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Teacher harassment: Organizations in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.