TCD CKD Suicide Nadirsha (23) വീടിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ മുഹ്യുദ്ദീൻ പള്ളിക്കടുത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലുവളപ്പിൽ നാസിമിന്റെ മകൻ നാദിർഷ (23) ആണ് മരിച്ചത്. നാദിർഷ ചൊവ്വാഴ്ച രാത്രി സഹോദരനുമായി വാക്കേറ്റമുണ്ടായതായി പറയുന്നു. ഇതിനുശേഷം ഉറങ്ങാൻ മുറിയിലേക്ക് പോയതായിരുന്നു. ബുധനാഴ്ച പുലർന്നിട്ടും വാതിൽ തുറക്കാതായതോടെ വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.