ദേവനന്ദ
കൽപകഞ്ചേരി: യോഗ ചാമ്പ്യൻഷിപ്പിലെ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് നാടിന് അഭിമാനമായിരിക്കുകയാണ് ഒമ്പത് വയസ്സുകാരി ദേവനന്ദ എന്ന കൊച്ചു മിടുക്കി. കൽപകഞ്ചേരി വളവന്നൂർ സ്വദേശി പടിയത്ത് അനിൽ - പ്രജിത ദമ്പതികളുടെ മകളാണ്. അഞ്ച് വയസ് മുതൽ ചങ്ങരംകുളത്തെ യോഗ പരിശീലകൻ സുരേഷിന്റെ കീഴിലായിരുന്നു പരിശീലനം.
ജില്ല- സംസ്ഥാന തലങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ദേവനന്ദ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ ജനുവരിയിൽ ബംഗളൂരുവിൽ നടന്ന എസ്.ജി.എ.ഡി.എഫ് ദേശീയ ഗെയിംസ് സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. യോഗ അസോസിയേഷൻ ഓഫ് കോട്ടയത്തിന്റെയും ജില്ല സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന പതിനൊന്നാമത് ജില്ല യോഗ ചാമ്പ്യൻഷിപ്പിൽ രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടുകയും ചെയ്തു.
നേപ്പാളിൽ നടന്ന അന്തർദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയെങ്കിലും 35,000 രൂപയുടെ യാത്ര ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെ പങ്കെടുക്കാൻ കഴിഞ്ഞില്ല. കൽപകഞ്ചേരി ജി.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദേവനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.