നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ ഹോ​സ്റ്റ​ലാ​യ ച​ന്ദ്ര​ഗി​രി 204-ാം മു​റി​യി​ല്‍ പി​താ​വ് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ചി​ത്ര​ത്തി​ന​രി​കെ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ

ആ​ര്യാ​ട​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി ഷൗ​ക്ക​ത്ത്

നി​ല​മ്പൂ​ര്‍: കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം. കോ​ണ്‍ഗ്ര​സി​ലെ രാ​ഷ്ട്രീ​യ ചാ​ണ​ക്യ​ന്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ച​ന്ദ്ര​ഗി​രി ബ്ലോ​ക്കി​ലെ 204 ാം ന​മ്പ​ര്‍ മു​റി​യാ​ണ് ഷൗ​ക്ക​ത്തി​ന് ല​ഭി​ച്ച​ത്. 34 വ​ര്‍ഷം നി​ല​മ്പൂ​ർ എം.​എ​ല്‍.​എ​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ 2006 മു​ത​ല്‍ 11 വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​യാ​യി​രു​ന്നു ഇ​ത്. ഉ​മ്മ​ന്‍ചാ​ണ്ടി പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ കോ​ണ്‍ഗ്ര​സ് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍റെ ഈ ​മു​റി​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ത​ന്ത്ര​ങ്ങ​ള്‍ പി​റ​ക്കു​ന്ന വാ​ര്‍ റൂം. ​പ്ര​തി​പ​ക്ഷ​നേ​താ​വ് ഉ​മ്മ​ന്‍ചാ​ണ്ടി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ ച​ര്‍ച്ച​ക​ള്‍ക്കാ​യി ആ​ര്യാ​ട​ന്‍റെ മു​റി​യി​ലാ​ണ് ഒ​ത്തു​കൂ​ടാ​റ് പ​തി​വ്.

എം.​എ​ല്‍.​എ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍റെ അ​ടു​ത്ത മു​റി​യി​ലാ​യി​രു​ന്നു അ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍. 2011ല്‍ ​ഉ​മ്മ​ന്‍ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ വൈ​ദ്യു​തി മ​ന്ത്രി​യാ​യ​തോ​ടെ എം.​എ​ല്‍.​എ ഹോ​സ്റ്റ​ലി​നോ​ട് വി​ട​പ​റ​ഞ്ഞ് ആ​ര്യാ​ട​ന്‍ മ​ന്ത്രി മ​ന്ദി​ര​മാ​യ മ​ന്‍മോ​ഹ​ന്‍ ബം​ഗ്ലാ​വി​ലേ​ക്ക് മാ​റി. പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ​ത് പേ​രാ​വൂ​ര്‍ എം.​എ​ല്‍.​എ സ​ണ്ണി ജോ​സ​ഫാ​യി​രു​ന്നു.

2025ല്‍ ​നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച് ക​ന്നി എം.​എ​ല്‍.​എ ആ​യി എ​ത്തി​യ​പ്പോ​ള്‍ ഷൗ​ക്ക​ത്തി​ന് നി​ള ബ്ലോ​ക്കി​ലെ 56-ാം മു​റി​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. ര​ണ്ടാം ഊ​ഴ​ത്തി​ല്‍ നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ലെ ആ​ര്യാ​ട​ന്‍റെ മു​റി ല​ഭി​ക്കു​മോ എ​ന്നാ​ണ് ഷൗ​ക്ക​ത്ത് തി​ര​ക്കി​യ​ത്. സ​ണ്ണി ജോ​സ​ഫ് മ​ന്ത്രി​യാ​യി ക്ലി​ഫ് ഹൗ​സി​ന് സ​മീ​പ​ത്തെ അ​ശോ​ക​യി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഷൗ​ക്ക​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച് ച​ന്ദ്ര​ഗി​രി​യി​ലെ ആ​ര്യാ​ട​ന്‍റെ മു​റി അ​നു​വ​ദി​ച്ചു. വൈ​കാ​രി​ക​മാ​യി അ​ടു​പ്പ​മു​ള്ള മു​റി​യാ​ണ് ഇ​തെ​ന്ന് ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. ഇ​വി​ടേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ചാ​രു​ക​സേ​ര​യി​ല്‍ ബ​നി​യ​നി​ട്ടി​രു​ന്ന് പു​സ്ത​കം വാ​യി​ച്ച് കു​റി​പ്പു​ക​ളെ​ഴു​തു​ന്ന പി​താ​വി​ന്‍റെ മു​ഖ​മാ​ണ് മ​ന​സ്സി​ല്‍ തെ​ളി​യു​ന്ന​തെ​ന്നും ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.

Tags:    
News Summary - ആ​ര്യാ​ട​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി ഷൗ​ക്ക​ത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-09 03:30 GMT