മീനിന്റെ വിലയെ ചൊല്ലി തർക്കം, കുറ്റിപ്പുറത്തെ ഹോട്ടലിൽ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ 'ചോറും മീനും' എന്ന പേരുളള ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വന്നവരും അഞ്ച് പേരും ഹോട്ടൽ ജീവനക്കാരും തമ്മിൽ മീൻ വറുത്തതിന്റെ വിലയെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും അത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തർക്കം തടയാൻ ശ്രമിച്ച ജീവനക്കാരെ മർദിച്ചു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അക്രമത്തിൽ ജീവനക്കാരുടെ ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്ന് ആരോപണമുണ്ട്. പ്രതികൾ നേരത്തെയും ഹോട്ടലിൽ വന്നു പ്രശ്‌നം ഉണ്ടാക്കിയതായി കടയുടമ വാദിക്കുന്നു. വൈരംകോട് സ്വദേശികളായ അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. 

 

Tags:    
News Summary - Gang fight at hotel; Case against five people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.