മലപ്പുറം എസ്.പി. കോവിഡ് മുക്തനായി ആശുപത്രി വിട്ടു

മലപ്പുറം: ജില്ലാ പൊലീസ് മേധാവി (എസ്.പി) യു. അബ്ദുൽ കരീം കോവിഡ് ഭേദമായി ആശുപത്രി വിട്ടു. രോഗം ഭേദമായെങ്കിലും മുൻകരുതലി​െൻറ ഭാഗമായി കുറച്ച് ദിവസങ്ങൾ കൂടി അദ്ദേഹം റൂം ക്വാറൻറയിനിൽ തുടരും. ആഗസ്റ്റ് 13നാണ് കോവിഡ് പരിശോധന ഫലം പോസിറ്റീവായി എസ്.പിയെ മഞ്ചേരി മെഡിക്കൽ കോളജ്ൽ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തെ ഗൺമാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എസ്.പി ക്വാറൻറീനിൽ പ്രവേശിച്ചിരുന്നു. അതിനു ശേഷം മഞ്ചേരി മെഡിക്കൽ കോളജിൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് എസ്.പിക്കും കോവിഡ് സ്ഥിരീകരിച്ചത്. ജില്ല പൊലീസ് മേധാവിക്ക് ഉറവിടമറിയാതെയാണ് രോഗബാധയെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസം രക്ഷപ്രവർത്തനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.